HOME
DETAILS
MAL
ശബരിമല നടവരവ് കുറഞ്ഞത് ദേവസ്വം ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും: കടകംപള്ളി
backup
November 24 2018 | 06:11 AM
തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. വരുംദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."