HOME
DETAILS

ബെഹ്‌റ വീണ്ടും പൊലിസ് മേധാവി

  
backup
June 28, 2017 | 5:18 AM

loknath-behera-as-police-chief

തിരുവനന്തപുരം: ഡി.ജി.പി ലോക് നാഥ് ബെഹ്‌റയെ വീണ്ടും സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കാന്‍ തീരുമാനം. മന്ത്രി സഭാ യോഗത്തിന്റെതാണ് തീരുമാനം. ജൂണ്‍ 30 ന് ടി.പി.സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുക.നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. ബെഹ്റയെ നിയമിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സമിതി ശുപാർശ ചെയ്തതായി നേരത്തെ വിവരം ലഭിച്ചിരുന്നു. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഡിജിപിയായിരുന്ന ടിപി സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ചിരുന്നു. പിന്നീട് സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പൊലിസ് മേധാവി ആയതോടെ ബെഹ്റയെ വിജിലന്‍സ് ഡയറക്ടറാക്കി.

അതേസമയം, തന്നെ വീണ്ടും പൊലിസ് മേധാവിയായി നിയമിച്ചതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ. നിയമന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് ഡി.ജി.പി ആയിരുന്നപ്പോള്‍ പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ബെഹ്‌റ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  a minute ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  9 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  11 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  9 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  9 hours ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  9 hours ago