HOME
DETAILS

എയ്ഡ്‌സ് രോഗികള്‍ക്ക് പോഷകാഹാരം: പദ്ധതി വിപുലപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത്

  
backup
November 24 2018 | 07:11 AM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b

തൃശൂര്‍: ജില്ലയില്‍ എയ്ഡ്‌സ് രോഗികള്‍ക്കും കുടുംബത്തിനും മാസം തോറും പോഷകാഹാരം നല്‍കുന്ന പദ്ധതി കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയുടെ പ്രയോജനം 250 പേരില്‍ നിന്ന് 1000 പേരിലേക്കെത്തിക്കാനാണ് ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനമായത്.
മാസം തോറും 750 രൂപയുടെ പോഷകാഹാരമാണ് എയ്ഡ്‌സ് രോഗികള്‍ക്കും കുടുംബത്തിനുമായി ജില്ലാ പഞ്ചായത്ത് നല്‍കിവരുന്നത്. പദ്ധതി വിപുലപ്പെടുത്തണമെന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളെ കണ്ടെത്തി ലിസ്റ്റ് തയാറാക്കുമെന്നും യോഗത്തില്‍ അധ്യക്ഷയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു. ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദ്ദേശവും നല്‍കും. 250 പേര്‍ക്കായി 25 ലക്ഷം രൂപയാണ് വിഹാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് ഇപ്പോള്‍ നല്‍കിവരുന്നത്. പോഷകാഹാര പദ്ധതി 1000 പേരിലേക്ക് എത്തിക്കുന്നതോടെ ഇതിനുള്ള തുക തനതു ഫണ്ടില്‍ നിന്നു തന്നെ വിനിയോഗിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാപഞ്ചായത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍മിതി കേന്ദ്രയോട് ആവശ്യപ്പെടും.
സ്‌കൂളുകളില്‍ ജില്ലാപഞ്ചായത്ത് അനുവദിച്ചിട്ടുള്ള ബസുകളുടെ മെയിന്റന്‍സ് പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്നും അതത് പി.ടി.എകള്‍ക്ക് ഇതുസംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളാമെന്നും യോഗത്തില്‍ ധാരണയായി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മണ്ണുത്തി ഫാമില്‍ പോളിഹൗസ് കൃഷി പരിപോഷിപ്പിക്കാനും നടപടിയെടുക്കും. നടന്നു കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. എല്ലാ ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന അംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ബന്ധപ്പെട്ട ഓഫിസുകള്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്‍കാനും യോഗം തീരുമാനിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജുള അരുണന്‍, ജെന്നി ജോസഫ്, എം.പത്മിനി ടീച്ചര്‍, ഷീല വിജയകുമാര്‍, കെ.പി. രാധാകൃഷ്ണന്‍, സെക്രട്ടറി ടി.എസ്. മജീദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ കൈക്കൂലിക്കാരനായിരുന്നില്ല; ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ഉദ്യോഗസ്ഥന്‍; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago