HOME
DETAILS

ട്രെയിനില്‍ സീറ്റിനു വേണ്ടി തര്‍ക്കം നടന്നിരുന്നില്ല, അക്രമികള്‍ നടത്തിയത് ഭീകരമായ മര്‍ദനം- വേദനയോടെ ജുനൈദിന്‍റെ സഹോദരന്‍ ഹാഷിം

  
backup
June 28 2017 | 12:06 PM

452422424

ബല്ലഭ്ഗഡ്: സഹോദരന്‍ ജുനൈദിന്റെ ചോരവാര്‍ന്നൊലിച്ച ശരീരവും മടിയില്‍ വച്ച് ഏറെനേരം വേദന കടിച്ചമര്‍ത്തി റെയില്‍വേസ്‌റ്റേഷന്‍ തറയിലിരുന്ന ദയനീയാവസ്ഥ ഓര്‍ത്തെടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല ഹാഷിം. മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞതോടെ, തോളിനും പുറംഭാഗത്തും കുത്തേറ്റതുമൂലമുള്ള വേദനകാരണം ചെറിയശബ്ദത്തിലാണ് ഹാഷിം സംസാരിച്ചുതുടങ്ങിയത്.

മീറത്തിലെ അറബിക് കോളജ് വിദ്യാര്‍ഥിയാണ് 18 കാരനായ ഹാഷിം. സീറ്റിന്റെ പേരിലുള്ള തര്‍ക്കമായിരുന്നില്ലെന്നും പ്രകടമായ മുസ്‌ലിം അടയാളം തന്നെയാണ് തങ്ങള്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നും ഹാഷിം പറഞ്ഞു. അന്നത്തെ ഭീകരസംഭവങ്ങള്‍ ഹാഷിം ഓര്‍ത്തെടുത്തു. നിഷ്ഠൂരമായ മര്‍ദനമാണ് ട്രെയിനിലെ 25- 30 ഓളം വരുന്ന ആളുകളില്‍ നിന്നുണ്ടായത്. 25 ഓളം പേരാണ് ജുനൈദിനെ നിലത്തിട്ട് ചവിട്ടിയത്. അക്രമികള്‍ അവന്റെ ജനനേന്ദ്രിയം ചവിട്ടിതകര്‍ത്തിരുന്നു.

[caption id="attachment_364261" align="aligncenter" width="630"] ജുനൈദിന്റെ പിതാവ് ജലാലുദ്ദീനെ ആശ്വസിപ്പിക്കാനെത്തിയവര്‍[/caption]

 

ജുനൈദ്, സുഹൃത്തുക്കളായ മുഹ്‌സിന്‍, മുഈന്‍ എന്നിവര്‍ക്കൊപ്പമാണ് ഹാഷിം ഡല്‍ഹിയില്‍ നിന്നു പെരുന്നാള്‍ വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങി മടങ്ങിയത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തുഗ്ലക്കാബാദില്‍ നിന്നാണ് അക്രമികളില്‍പ്പെട്ട ഒരുസംഘം കയറിയത്. എഴുന്നേല്‍ക്കാന്‍ പറഞ്ഞയുടന്‍ വഴക്കിനുനില്‍ക്കാതെ ജുനൈദ് എണീറ്റുകൊടുത്തു. മുസ്‌ലിംകള്‍ അങ്ങനെ ഇരിക്കേണ്ട എന്ന വാദമായിരുന്നു അക്രമികള്‍ക്ക്. ഒക്ലയില്‍ എത്തിയപ്പോള്‍ വീണ്ടും കുറേ ആളുകള്‍ കയറി.

[caption id="attachment_364259" align="alignright" width="300"] ജുനൈദിന്റെ സഹോദരന്‍ ഹാഷിം[/caption]

അതിലൊരാള്‍ ജുനൈദിനെ ശക്തമായി തള്ളി. ഇതോടെ അവന്‍ താഴെ വീണു. ഈ സമയം ഹാഷിം അദ്ദേഹത്തോട് എതിര്‍പ്പ് അറിയിച്ചു. അതോടെ അദ്ദേഹവും മറ്റു ആളുകളും ചേര്‍ന്ന് ഹാഷിമിനോട് തട്ടിക്കയറുകയും തള്ളിയുകയുംചെയ്തു. നീ പശു ഇറച്ചി കഴിക്കുന്ന ആളല്ലേ, പാകിസ്താനിയല്ലേ, ചേലാകര്‍മംചെയ്യുമോ എന്ന് ഉച്ഛത്തില്‍ പറഞ്ഞായിരുന്നു ആക്രമണം. ഈ സമയം മറ്റുള്ളവര്‍ കൂടി ചേര്‍ന്ന് പരിഹസിക്കുകയും തൊപ്പിവലിച്ചൂരി താടിപിടിച്ചുവലിക്കുകയും ഉന്തുകയും തള്ളിയിടുകയുംചെയ്തു. 

[caption id="attachment_364257" align="alignleft" width="300"] സംഭവം വിവരിക്കുന്നതിനിടെ വിതുമ്പുന്ന ജുനൈദിന്റെ പിതാവ് ജലീലുദ്ദീന്‍[/caption]

മുഈന്‍ ബല്ലഭ്ഗഡില്‍ ചാടിയിറങ്ങിയതിനാലും മുഹ്‌സിന്‍ തിരക്കിനിടയില്‍ തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റിലെ ആള്‍ക്കൂട്ടത്തിലൊളിച്ചതിനാലും ഇവര്‍ക്കു കാര്യമായ മര്‍ദ്ദനമേറ്റില്ല. ആക്രമണത്തിന്റെ സ്വഭാവംമാറിയതോടെ ഹാഷിം സഹോദരന്‍ ശാക്കിറിനെ വിളിച്ചു. ടാക്‌സി ഡ്രൈവറായ ശാക്കിര്‍ സുഹൃത്തിനെയും കൂട്ടിയാണ് വന്നത്. ചെറിയവഴക്കു മാത്രമെയുള്ളൂവെന്നു കരുതിയാണ് ബല്ലഭ്ഗഡ് സ്‌റ്റേഷനില്‍ നിന്നു ശാക്കിര്‍ അവരെ അന്വേഷിച്ചു തീവണ്ടിയില്‍കയറിയത്. വണ്ടിയില്‍ കയറിയ ശാക്കിര്‍ സഹോദരങ്ങളുടെ നിലവിളിയാണ് കേട്ടത്. ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴേക്കും ശാക്കിറിനും മര്‍ദ്ദനമേറ്റു. രണ്ടുഭാഗത്തും വളഞ്ഞു മൂര്‍ച്ചയേറിയ പ്രത്യേകതരം പിടിയുള്ള ആയുധമായിരുന്നു അവരുടെ കൈകളിലുണ്ടായിരുന്നത്.

ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാന്‍ അനുവദിക്കാതെ സംഘചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. ആ ബോഗിയിലുണ്ടായിരുന്ന ഒരാള്‍ പോലും അക്രമികളെ പിന്തിരിപ്പിച്ചില്ല. അസോട്ടിയില്‍ എത്തിയപ്പോള്‍ ഷാക്കിറിനെയും ഹാഷിമിനെയും ജുനൈദിനെയും യാത്രക്കാര്‍ പുറത്തേക്കു വലിച്ചെറിഞ്ഞു.

 

[caption id="attachment_364260" align="aligncenter" width="630"] ജുനൈദിന്റെ വീട്[/caption]

അസോട്ടി റെയില്‍വേ സ്‌റ്റേഷന്‍ തറയില്‍ ഈ സമയം ചോരവാര്‍ന്നു മരിച്ച ജുനൈദിന്റെ മൃതദേഹം മടിയില്‍വച്ചുകിടക്കുകയായിരുന്നു ഹാഷിം. ശാക്കിര്‍ അബേധാവസ്ഥയിലും. സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ തടിച്ചുകൂടിയെങ്കിലും ചോരവാര്‍ന്നൊലിക്കുന്ന ശാക്കിറിന്റെ മുറിവില്‍ ചെറിയതുണിക്കഷ്ണംവയ്ക്കാന്‍ പോലും ആരും തയ്യാറായില്ല. തൊട്ടപ്പുറത്ത് 100 മീറ്റര്‍ പരിധിയില്‍ പൊലിസ് ഉണ്ടായിരുന്നുവെങ്കിലും അവര്‍ വന്നില്ല. 45 മിനിറ്റ്കഴിഞ്ഞാണ് ആംബുലന്‍സ് വന്നത്. അബോധാവസ്ഥയിലായ ശാക്കിറിനെ ആംബുലന്‍സില്‍ കയറ്റാനും പൊലിസ് സഹായിച്ചില്ലെന്നു മുഹ്‌സിനും പറഞ്ഞു.

80 ശതമാനവും മുസ്‌ലിം വീടുകളുള്ള ഖന്‍ദാവാലിയില്‍ ജുനൈദിനെയും ഹാഷിമിനെയും ശാക്കിറിനെയും കുറിച്ചു നല്ലതുമാത്രമെ നാട്ടുകാര്‍ക്കു പറയാനുള്ളൂ. ഹാഫിള് എന്ന നിലയ്ക്ക് ജുനൈദിനു കൂടുതല്‍ സ്‌നേഹവും ആദരവും നാട്ടുകാര്‍ നല്‍കിയിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago