വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലം കരുതിവയ്ക്കണം: മന്ത്രി മൊയ്തീന്‍
എരുമപ്പെട്ടി: വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ തന്നെ നാം ജലം കരുതിവെക്കണമെന്നും പ്രകൃതി നശികരണത്തിന്റേയും ജല ദുരുപയോഗത്തിന്റേയും പരിണിത ഫലമാണ് കനത്ത വരള്‍ച്ചക്ക് ഇടയാക്കിയതെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ .സി.മൊയ്തീന്‍ പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാഴിയോട്ടുമുറി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12.80 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നിര്‍മിച്ചിട്ടുള്ളത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.എം.നൗഷാദ്, ടി.പി.ജോസഫ്, പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍ എ.എം.മുഹമ്മദ്കുട്ടി, സന്തോഷ് മേലേടത്ത്, രേഷ്മ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."