HOME
DETAILS
MAL
ഉത്തരേന്ത്യയില്‍ ഉള്ളി ക്ഷാമം; ഉള്ളി വില 100രൂപയിലെത്തി
backup
November 06 2019 | 07:11 AM
ഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉള്ളിക്ഷാമം രൂക്ഷമാകുന്നു. പലയിടത്തും ഉള്ളിവില കിലോയ്ക്ക് നൂറു രൂപയിലെത്തി. വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി ഉള്ളി കൃഷി നശിച്ചതോടെയാണ് ഉള്ളി ക്ഷാമം രൂക്ഷമായത്.
അടിയന്തരസാഹചര്യം പരിണഗിച്ച് വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും 80 കണ്ടെയ്നര്‍ ഉള്ളി ഉടനെ എത്തിക്കാനാണ് കേന്ദ്രനീക്കം. ഇറാന്, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ആഴ്ചകള്‍ക്കു മുന്‍പ് ഉള്ളി വില കുതിച്ചസാഹചര്യത്തില് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉള്ളി വില 25 രൂപ വരെ താഴ്ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."