വിവാദ നാടകം: എസ്.കെ.എസ്.എസ്. എഫ് പ്രതിഷേധ സംഗമം താക്കീതായി
കോഴിക്കോട്: ജില്ലാ കലോത്സവത്തില്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന നാടകം നടത്തിയ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മേമുണ്ടയില്‍ നടത്തിയ പ്രതിഷേധ സംഗമം താക്കീതായി മാറി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ പരമതനിന്ദ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച കിതാബ് നാടകത്തെ ന്യായികരിച്ചും പിന്തുണച്ചും രംഗത്ത് വരുന്നവര്‍ ടി.പി. ചന്ദ്രശേഖരനെ ഇതിവൃത്തമാക്കി സിനിമയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലവിളി നടത്തിയവരാണെന്നും അവര്‍ ഇപ്പോള്‍ ആവിഷ്‌കാര വാദവുമായി കടന്നു വരുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, കാസിം നിസാമി പേരാമ്പ്ര, ജാഫര്‍ ദാരിമി ഇരുന്നിലാട് പ്രസംഗിച്ചു.കബീര്‍ റഹ്മാനി ,അലി അക്ബര്‍ മുക്കം, മുഹമ്മദ് തോടന്നൂര്‍, ജംഷീര്‍ ദാരിമി, റാഷിദ് വി എം, സമീര്‍ തിരുവള്ളൂര്‍ ഷംസു തീക്കുനി ,മൊയ്തു റഹ്മാനി, അനസ് അരൂര്‍, സിദീഖ് ദാരിമി, തന്‍വീര്‍ തിരുവള്ളൂര്‍, ഷഹീര്‍ മേമുണ്ട, അനീസ് വടകര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."