HOME
DETAILS

ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം; നൂറോളം വീടുകളില്‍ വെള്ളം കയറി

  
backup
June 28, 2017 | 6:33 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82

പളളുരുത്തി: കാലവര്‍ഷം കനത്തതോടെ ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ദമായി. കഴിഞ്ഞ മൂന്നു ദിവസമായി ചെറിയ തോതില്‍ കടല്‍ ക്ഷോഭം ഉണ്ടായെങ്കിലും ഇന്നലെ പകല്‍ വേലിയേറ്റ സമയത്താണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.  
ചെല്ലാനം ആലുങ്കല്‍ കടപ്പുറം, ബസ്സാര്‍, കമ്പിനിപ്പടി, ഗണപതി കാട് എന്നിവിടങ്ങളിലാണ് കടല്‍കയറ്റംരൂക്ഷമായി അനുഭവപ്പെട്ടത്. കടല്‍വെള്ളം ഇരച്ചു കയറിയതിതെുടര്‍ന്ന് വേളാങ്കണ്ണി കടപ്പുറത്തിന് സമീപം കാളി പറമ്പില്‍  അഗസ്റ്റിന്റെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. ഇയാളുടെ വീടിന് ചരിവുമുണ്ടായിട്ടുണ്ട്. പ്രദേശത്തെ നൂറോളം വീടുകള്‍ വെള്ളത്തിലാണ്. കാളിപ്പറമ്പില്‍ അഗസ്റ്റിന്റെ വീടു നിര്‍മാണത്തിനായി ശേഖരിച്ച ചരലും, മണലും കടലെടുത്തു. വീട്ടുപകരണങ്ങളും  പാത്രങ്ങളുമെല്ലാം കടല്‍വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.
കക്കൂസുകള്‍ പലതിലും വെള്ളം കയറി കടല്‍മണ്ണ് നിറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. പതിവില്‍ നിന്ന് വിപരീതമായി ഇത്തവണ കടല്‍ഭിത്തി ബലപ്പെടുത്തല്‍ നടത്താത്തതാണ് കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ ഇടയാക്കിയിരിക്കുന്നത്. ഓരോ വീട്ടുകാരും താല്ക്കാലിക മണല്‍ വാട വീടിനു മുന്‍പില്‍ തീര്‍ത്തിട്ടുണ്ടെങ്കിലും കടല്‍കയറ്റത്തില്‍ ഇവയെല്ലാം തകര്‍ന്നു.
കടല്‍ഭിത്തികള്‍ പല മേഖലയിലും താഴേക്ക് ഇരുന്നതിനാല്‍  കടല്‍ഭിത്തിയും കടന്ന് പലയിടത്തും കടല്‍ വെള്ളം  ഇരച്ചുകയറുകയാണ്. കടല്‍വെള്ളം വീടുകളിലേക്ക് കയറിയതോടെ ചെളിനിറഞ്ഞ് വീടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലായി.
അതേ സമയം കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് തീരദേശ ജനതയെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുവാന്‍ ഇതുവരെ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നാട്ടുകാര്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  9 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  9 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  9 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  9 days ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  9 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  9 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  9 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  9 days ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  9 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  9 days ago