എസ്.ഐ.സി റിയാദ് സമൂഹവിവാഹ പ്രഖ്യാപനം നടത്തി
റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹം രണ്ടാംഘട്ടം 'മവദ്ദ 2020' പ്രഖ്യാപനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സദാചാരബോധമുള്ള കുടുംബത്തിന്റെയും ഉത്തമ സമൂഹത്തിന്റെയും സൃഷ്ടിക്കും നിലനില്‍പിനും മതമൂല്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിവാഹങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. എസ്.ഐ.സി സഊദി നാഷനല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദ് കണ്ടംകൈ എന്നിവര്‍ സയ്യിദ് ഹൈദരലി തങ്ങള്‍ക്ക് സംഭാവന കൈമാറി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
പട്ടിക്കാട് എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സമൂഹവിവാഹത്തിന്റെ തുടര്‍ച്ചയായിട്ടാണ് മവദ്ദ 2020 സംഘടിപ്പിക്കുന്നത്. നിര്‍ധനരായ 15 യുവതീയുവാക്കള്‍ക്കാണ് മംഗല്യ സൗഭാഗ്യം ഒരുക്കുന്നത്. എസ്.ഐ.സി സഊദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, അഷ്‌റഫ് തങ്ങള്‍, ബഷീര്‍ ഫൈസി ചുങ്കത്തറ, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, യഹ്‌യ സഫാ മക്ക, ശമീര്‍ പുത്തൂര്‍, അബ്ദുറഹിമാന്‍ ഹുദവി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, റഷീദ് മാള, എം.ടി.പി മുനീര്‍ അസ്അദി, മസ്ഹൂദ് കൊയ്യോട്, ജുനൈദ് മാവൂര്‍, മുനീര്‍ ഫൈസി കാളികാവ്, സുബൈര്‍ ഹുദവി, നൗഫല്‍ വാഫി, മുഖ്താര്‍ കണ്ണൂര്‍, സുലൈമാന്‍ ഹുദവി, സുദീര്‍ ചമ്രവട്ടം, മുബാറക് അരീക്കോട്, മാള മുഹ്‌യദ്ദീന്‍, ഗഫൂര്‍ ചുങ്കത്തറ, കുഞ്ഞിമുഹമ്മദ് ഹാജി, മന്‍സൂര്‍ വാഴക്കാട്, സുബൈര്‍ ആലുവ, ഷാജഹാന്‍ കൊല്ലം, ഷാഫി ഹാജി, മുബാറക് ഹുദവി, മുഹമ്മദലി ഫൈസി, അബ്ദുസലാം ഇരിക്കൂര്‍, ഹുസൈന്‍ കുപ്പം സംബന്ധിച്ചു.
എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി സ്വാഗതവും അസ്‌ലം അടക്കാത്തോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."