HOME
DETAILS

മഴക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമായി; വീര്‍പ്പ് മുട്ടി ജില്ല; നടപടികള്‍ കടലാസില്‍

  
backup
June 28 2017 | 18:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%b5%e0%b5%81

ആലപ്പുഴ: മഴക്കൊപ്പം ജില്ലയില്‍ കടല്‍ക്ഷോഭവും രൂക്ഷമായതോടെ ജനങ്ങള്‍ വീര്‍പ്പ് മുട്ടുന്നു.ജില്ലയില്‍ 75 കിലോമീറ്റര്‍ നീളം വരുന്ന കടല്‍ത്തീരത്ത് കടലേറ്റം പതിവായിരിക്കുകയാണ്.20 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഹരിപ്പാട് മണ്ഡലത്തില്‍ വലിയഴീയ്ക്കല്‍, ആറാട്ടുപുഴ, നല്ലാനിക്കല്‍, ചേലക്കാട്, പല്ലന പാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. 15 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കോമന മുതല്‍ പുന്നപ്ര വരെ അഞ്ചു കിലോമീറ്റര്‍ ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്.നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ ദുരിതമനവുഭവിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ തുമ്പോളി ഭാഗത്ത് കടല്‍ ഭിത്തി ഇടിഞ്ഞ് താഴ്ന്ന ഇടങ്ങളില്‍ കടലാക്രമണം ഉണ്ടാകുന്നു. ഓമനപ്പുഴ പൊഴിമുതല്‍ വടക്കോട്ട് കുട്ടൂര്‍ വാഴക്കുളം പൊഴിവരെ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. ചേര്‍ത്തലയില്‍ ഒറ്റമശ്ശേരി മുതല്‍ അന്ധകാരനാഴി വരെ 540 മീറ്റര്‍ ഭാഗത്ത് പലയിടത്തും കടലാക്രമണം ഉണ്ട്.അരൂരില്‍ അഴീക്കല്‍ മുതല്‍ ചാപ്പക്കടവുവരെ ആറു കിലോമീറ്റര്‍ ഭാഗത്ത് പലയിടത്തായി കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയരുന്നു.എന്നാല്‍ കടലാക്രമണ കെടുതി നേരിടുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അമ്പലപ്പുഴയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണ്.
   അവഗണനയില്‍ പ്രതിഷേധിച്ച് തീരദേശ വാസികള്‍ അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസ് ഉപരോധിച്ചു.കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപെട്ടവര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കുക, കടല്‍ഭിത്തിയുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്. സമരം ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ഷിനോയി, എസ് രാജേശ്വരി, ആര്‍ സജിമോന്‍, നിസാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. പിന്നീട് തഹസില്‍ദാര്‍ എത്തി സമരക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്. സമരത്തില്‍ ദുരിതബാധിതരായ നിരവധി പേര്‍ പങ്കെടുത്തു.
 അതേ സമയം ജില്ലയില്‍ ഇന്നലെ മഴ മാറി നിന്നെങ്കിലും വെള്ളക്കെട്ടിലും മരങ്ങള്‍ വീണും നിരവധി വീടുകള്‍ തകര്‍ന്നു.ജില്ലയിലെ വിവിധ താലൂക്കുകളിലായി 41 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.ഏറ്റവും കൂടുതല്‍ ചേര്‍ത്തല താലൂക്കിലാണ്.ഇവിടെ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു.കാര്‍ത്തികപ്പള്ളിയില്‍ പത്ത് വീടുകളും അമ്പലപ്പുഴ താലൂക്കില്‍ ഏഴ് വീടുകളും കുട്ടനാട് മൂന്ന് വീടുകളും തകര്‍ന്നു.ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഓരോ വീടുകളും തകര്‍ന്നിട്ടുണ്ട്.3.52 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.
വെള്ളക്കെട്ട് രൂക്ഷമായ ചെങ്ങന്നൂര്‍ താലൂക്കിലെ തിരുവന്‍വണ്ടൂര്‍ വില്ലേജിലെ നാല് കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.തിരുവന്‍വണ്ടൂര്‍ ഗവ. യു പി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ 19 അംഗങ്ങളാണുള്ളത്.കടലാക്രമണ ഭീഷണി രൂക്ഷമായ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു ഗ്രുവല്‍ സെന്റര്‍ തുറന്നിട്ടുണ്ട്.



























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  23 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago