പതിമൂന്നാം വാര്‍ഡിനോടുള്ള അവഗണന: പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഏകദിന ഉപവാസ സമരം
വാടാനപ്പള്ളി: തളിക്കുളം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെംബര്‍ പി.എസ് സുല്‍ഫിക്കര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.
നിലവിലെ ഭരണ സമിതി മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചു നാലാം വര്‍ഷത്തിലേക്കു കടന്നിട്ടും വാര്‍ഡില്‍ നിന്നി ഗ്രാമസഭ വഴി ആവശ്യപ്പെട്ട പദ്ധതികള്‍ക്ക് പരിഗണന നല്‍കാതെ വാര്‍ഡിലെ ജനങ്ങളോട് ഭരണ സമിതിയും ഉദ്യോഗസ്ഥരും തികഞ്ഞ അവഗണനയാണു നടത്തി വരുന്നത്. ഒരു റോഡ് പോലും ടാറിങ് നടത്താനോ പേരിനു കുറച്ചു ഫണ്ട് മാത്രം അനുവദിച്ച റോഡുകള്‍ പണി പൂര്‍ത്തീകരിക്കുവാനോ ഭരണ സമിതിയും ഉദ്യോഗസ്ഥരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. വാര്‍ഡിന്റെ അതിര്‍ത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന പഞ്ചായത്തില്‍ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ പത്താംകല്ല് ബീച്ച് റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിട്ടും പണിപൂര്‍ത്തീകരിക്കാത്തത് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ മെംബര്‍മാര്‍ ചൂണ്ടിക്കാണിക്കുമ്പോഴും ബ്ലോക്ക് പഞ്ചായത്തിനെ പഴിചാരലാണു ഭരണ സമിതിക്കു നേതൃത്വം നല്‍കുന്നവര്‍ ചെയ്യുന്നത്.
പഞ്ചായത്തിനു യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വം ഇല്ലാത്തതു പോലെയാണ് ഭരണ സമിതിയുടെ നിലപാട് തുടങ്ങിയ പഞ്ചായത്തിന്റെ തെറ്റായ നടപടികളില്‍ നടത്തുന്ന ഇടപെടലിലും അഴിമതിക്ക് എതിരേയുമുള്ള പ്രതികാരമാണ് വാര്‍ഡ് മെംബറെ ഉപവാസ സമരത്തിനു പ്രേരിപ്പിച്ചത്. ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പഞ്ചായത്ത് മെംബര്‍മാരായ പി.ഐ ഷൗക്കത്തലി, കെ.എ ഹാറൂണ്‍ റഷീദ്, സുമന ജോഷി, തളിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.എ അബ്ദുള്‍ഗഫൂര്‍, സി.എം നൗഷാദ്, പി.എം അമീറുദ്ധീന്‍ ഷാ, വിനോദന്‍ നെല്ലിപറമ്പില്‍, ഹിറോഷ് ത്രിവേണി, എ.എം മെഹബൂബ്, എ.എ മുഹമ്മദ് ഹാഷിം, പി.കെ കാസിം, കെ.കെ ശൈലേഷ്, സിന്ധു പ്രകാശ്, അജന്ത ശിവരാമന്‍, സജീവ് തൊഴുത്തുംപറമ്പില്‍, ജാഫര്‍ മാളിയേക്കല്‍, ജ്യോതി സജീവ്, നിഷ മനോജ് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. പൊതുപ്രവര്‍ത്തകര്‍, വാര്‍ഡിലെ വോട്ടര്‍മാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവരും പങ്കെടുത്തു.
ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും ഡിസംബര്‍ മാസത്തോടെ അവസാനിപ്പിക്കാമെന്നും പുതിയ പദ്ധതികള്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നും സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."