HOME
DETAILS
MAL
നഴ്സിങ് കോളജ് അംഗീകാരം: മുഖ്യമന്ത്രി കര്‍ണാടകത്തിന് കത്തയച്ചു
backup
June 28 2017 | 20:06 PM
തിരുവനന്തപുരം: കര്‍ണാടകത്തിലെ നഴ്സിങ് കോളജുകളുടെ അംഗീകാരം നഷ്ടപ്പെട്ട പ്രശ്നം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലെ വിവിധ കേന്ദ്രങ്ങളിലെ നഴ്സിങ് കോളജുകളില്‍ പഠിക്കുന്നുണ്ട്. പലരും ബാങ്ക് വായ്പയെടുത്താണ് പഠിക്കുന്നത്.
നഴ്സിങ് കൗണ്‍സില്‍ അംഗീകാരമില്ലെങ്കില്‍ അവര്‍ക്ക് കര്‍ണാടകത്തിന് പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യം വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും വലിയ ആശങ്കയിലാക്കിയിരിക്കയാണ്.
ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."