HOME
DETAILS
MAL
കാലാപാനി: നേപ്പാള്‍ പ്രതിഷേധത്തിന് ഇന്ത്യന്‍ മറുപടി
backup
November 07 2019 | 18:11 PM
ന്യൂഡല്‍ഹി: കാലാപാനി പ്രദേശത്തെ ഇന്ത്യയിലുള്പ്പെടുത്തിയ മാപ്പിനെതിരായ നേപ്പാള്‍ പ്രതിഷേധത്തിന് മറുപടി നല്കി ഇന്ത്യ. ഇന്ത്യന്‍ പ്രദേശങ്ങളെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന മാപ്പാണ് ഇന്ത്യ തയ്യാറാക്കിയിട്ടുള്ളതെന്നും പുതിയ മാപ്പ് നേപ്പാള്‍ അതിര്‍ത്തി മാറ്റിവരച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ജമ്മുകശ്മിര്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യ പരിഷ്കരിച്ച് പുറത്തുവിട്ട ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിലായി കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം തങ്ങളുടേതാണെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."