ബുര്‍കിനോ ഫാസൊയില്‍ വെടിവയ്പ്; 37 പേര് കൊല്ലപ്പെട്ടു
ഔഗാദൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനോ ഫാസൊയിലുണ്ടായ ഭീകരാക്രമണത്തില്‍ 37 പേര് കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ ബുര്‍കിനോ ഫാസൊയിലെ കനേഡിയന്‍ സ്വര്ണഖന കമ്പനിയായി സെമാഫോയുടെ കേന്ദ്രത്തിലേക്കു പോവുകയായിരുന്ന വാഹനങ്ങളുടെ നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
തൊഴിലാളികള്‍ക്കൊപ്പം പോവുകയായിരുന്ന അഞ്ച് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും സെമാഫോ പ്രസ്താവനിയില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടില്ലെന്നും മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സൈന്യം അറിയിച്ചു. ആക്രമണം സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
തൊഴിലാളികളുമായി പോവുന്ന റോഡില്‍ വച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശത്ത് മൊബൈല്‍ നെറ്റ്വര്ക്കുകളുണ്ടായിരുന്നില്ല. സ്ഫോടനത്തിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബുര്‍കിനോ ഫാസെയിലെ സ്വര്‍ണ ഖനി തൊഴിലാളികള്‍ക്കെതിരേ നേരത്തെയും ആക്രമണങ്ങളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."