HOME
DETAILS

സംസ്ഥാനത്ത് 40 മാസത്തിനിടെ 1,600 കോടിയുടെ ലഹരിവേട്ട

  
backup
November 07 2019 | 18:11 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-40-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f

 

ആലപ്പുഴ: 40 മാസത്തിനിടെ എക്‌സൈസ്, പൊലിസ് സേനയുടെ വലയില്‍ കുടുങ്ങിയത് 72,176 പേരും 1,600 കോടിയുടെ ലഹരി വസ്തുക്കളും. 21,363 എന്‍.ഡി.പി.എസ് കേസില്‍ മാത്രം അറസ്റ്റിലായത് 22,223 പേരാണ്. 47,394 അബ്കാരി കേസുകളിലായി 49,953 പേരും അറസ്റ്റിലായി. അറസ്റ്റിലായവരില്‍ 2,566 പേര്‍ ഇതര സംസ്ഥാനക്കാരാണ്. 127 വിദ്യാര്‍ഥികളും 198 പ്രായപൂര്‍ത്തിയാകാത്തവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ലഹരി വസ്തുക്കളുടെ ഏകദേശ മതിപ്പുവില മാത്രമാണ് 1600 കോടി. 2016 ജൂണ്‍ ഒന്നുമുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള 40 മാസത്തിനിടെയാണ് 1,600 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയത്. മദ്യത്തിന് പുറമേ, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, ഹാഷിഷ് എന്നിവയും സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി ഉള്‍പ്പെടെ മയക്കുമരുന്നുകളും ലഹരി ഗുളികകളും ആംപ്യൂളുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. 2016 ജൂണ്‍ മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെ മാത്രം 21,363 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2016 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴ് മാസം 150 കോടിയുടെ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി.
16,233 അബ്കാരി കേസുകളും 2,033 മയക്കുമരുന്ന് കേസുകളുമാണ് 2,016 മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ല്‍ 300 കോടിയുടേതായിരുന്നു ലഹരിവേട്ട. 21,372 അബ്കാരി കേസുകളും 5,946 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018ലേക്ക് എത്തിയപ്പോള്‍ 650 കോടിയുടേതായി മാറി ലഹരി ഉല്‍പന്നവേട്ട. അബ്കാരി കേസുകള്‍ കുറയുകയും മയക്കുമരുന്നു കേസുകളില്‍ വര്‍ധന ഉണ്ടാവുകയും ചെയ്തു. 2018ല്‍ 10,634 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ മയക്കുമരുന്നു കേസുകളുടെ എണ്ണം 7573 ആയി ഉയര്‍ന്നു. കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഒന്‍പത് മാസം കൊണ്ടു 500 കോടിയുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. 10,340 അബ്കാരി കേസുകളും 5811 മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. പൊലിസിനും എക്‌സൈസിനും പുറമേ നാര്‍ക്കോട്ടിക് സെല്ലും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും എക്‌സൈസ് ഇന്റലിജന്‍സുമൊക്കെ വേട്ട ശക്തമാക്കുമ്പോഴും ലഹരിമരുന്ന് മാഫിയയുടെ പ്രധാന താവളമായി കേരളം മാറുകയാണ്.
വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കും തിരിച്ചും മയക്കുമരുന്ന് കടത്തു സജീവമാണ്. നെടുമ്പാശ്ശേരി ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ വഴിയുള്ള മയക്കുമരുന്ന് കടത്തിനിടെ നിരവധിപേര്‍ പിടിയിലായെങ്കിലും അന്വേഷണങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു.
സംസ്ഥാനത്ത് ലഹരി ഉല്‍പന്ന വേട്ടക്കിടെ അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും കാരിയര്‍മാരും ചെറുകിട വില്‍പനക്കാരും മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും തിരശ്ശീലക്ക് പിന്നിലിരുന്ന് കേരളത്തിലെ മയക്കുമരുന്ന് സാമ്രാജ്യത്തെ നിയന്ത്രിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago