റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം; കാര്‍ഡുടമകള്‍ക്കു ദുരിതം തീരുന്നില്ല
കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡുകള്‍ വിതരണം തുടങ്ങിയതോടെ കാര്‍ഡുടമകള്‍ക്കു ദുരിതം തീരുന്നില്ല. ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലുള്ള വിവിധ റേഷന്‍ കടകളില്‍ വിതരണം ചെയ്ത കാര്‍ഡില്‍ ചില എ.പി.എല്‍ കാര്‍ഡുടമകള്‍ ബി.പി.എല്‍.കാര്‍ഡ് ഉടമകളായും തിരിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. എ.ആര്‍.ഡി 150 റേഷന്‍ കടയില്‍ ഇന്നലെ വിതരണം ചെയ്ത കാര്‍ഡില്‍ ഉടമയുടെ പേര് സ്ത്രീയാണെങ്കിലും ഇതിലെ പടം പുരുഷന്റേതാണ്.
മറ്റൊരു കാര്‍ഡില്‍ കാര്‍ഡുടമയുടെ രണ്ടുതവണയാണ് ആവര്‍ത്തിച്ചത്. ആദ്യം കാര്‍ഡുടമയുടെ പേര് രേഖപ്പെടുത്തിയ ശേഷം വീണ്ടും ഇതേ പേര് ആവര്‍ത്തിച്ചത് സഹോദരന്‍ എന്ന നിലക്കാണ്. എന്നാല്‍ ഇവരുടെ പേരും പ്രായവും ഒന്ന് തന്നെയാണ്. ഇയാളുടെ കാര്‍ഡുടമയുടെ പ്രായം തന്നെയാണ് മകനും രേഖപ്പെടുത്തിയത്.
അതേ സമയം യാതൊരു മുന്‍പരിചയവുമില്ലാത്ത ആളുകളെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനു വേണ്ടി ഏല്‍പ്പിച്ചതാണ് റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം തന്നെ പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന ആരോപണമുണ്ട്.
ഇതുകാരണം വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും റേഷന്‍ കാര്‍ഡുമായി ചെല്ലുന്നവര്‍ക്കു അതാതു വിഭാഗത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാനിടയില്ല.
മാത്രമല്ല ഒന്നും രണ്ടും തവണ തെറ്റുകള്‍ ശ്രദ്ധയിപ്പെട്ടപ്പോള്‍ തിരുത്തി കൊടുത്തിട്ടും ഇതു പരിഹരിക്കാതെ കാര്‍ഡുകള്‍ വിതരണം നടത്തിയതു വഴി കാര്‍ഡുടമകള്‍ ഇനിയും ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളില്‍ കയറി ഇറങ്ങി ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."