മഞ്ചേരിയില്‍ നാളെ രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍
മഞ്ചേരി: മഞ്ചേരിയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരം അശാസ്ത്രീയമെന്നാരോപിച്ചു ടൗണ്‍ സംരക്ഷണ സമിതി ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതു മുതല്‍ 11 വരെ നഗരത്തില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കും. രാവിലെ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടക്കും.
മഞ്ചേരി -ഒലിപ്പുഴ റോഡിനു കുറുകെ പൊതുമരാമത്തു വകുപ്പ് ഡ്രൈനേജ് നിര്‍മാണ ജോലികള്‍ ആരോഭിച്ചപ്പോഴാണു ട്രാഫിക് പൊലിസ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കിയത്. ഡ്രൈനേജ് പ്രവൃത്തി പൂര്‍ത്തിയാകും വരെയാണു പരിഷ്‌ക്കാരമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രവൃത്തി പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും പരിഷ്‌ക്കാരം പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണു സമിതി പ്രക്ഷോഭവുമായി മുന്നോട്ടു പോകുന്നത്.
ഹര്‍ത്താലും പ്രതിഷേധ പ്രകടനവും ഫലവത്തായില്ലെങ്കില്‍ ബഹുജനമാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് സമിതി നീങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ഗഫൂര്‍ അറ്റാന, ബാബു കാരാശ്ശേരി, സലാം ഹാജി ഹെന്ന, പി പി മൊയ്തീന്‍, മജീദ് മണവാട്ടി, ബഷീര്‍ സുറുമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."