HOME
DETAILS

അധ്യക്ഷ മഹോദയ്...

  
backup
November 24 2018 | 22:11 PM

election-president-mahoday-spm-today-articles

#നൈന മണ്ണഞ്ചേരി

 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ നേതാവിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.എങ്കിലും ഇത്രനേരത്തെ കേറി പ്രഖ്യാപിച്ചു കളയും എന്ന് തീരെ പ്രതീക്ഷിച്ചില്ല.അതിനാല്‍ ഇത്തവണ ഏതു പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്ന് തീരുമാനിക്കാന്‍ ഏറെ പാടുപെട്ടു.ഒടുവില്‍ എങ്ങും തൊടാതെ നില്‍ക്കുന്ന ഒരു ദേശീയപാര്‍ട്ടിയുടെ പഞ്ചായത്ത് ഘടകത്തില്‍ കയറിപ്പറ്റി.പ്രസംഗിച്ചു പഠിക്കാന്‍ ഏറ്റവും നല്ല സന്ദര്‍ഭമാണല്ലോ തെരഞ്ഞെടുപ്പ്. നേതാവും പ്രസംഗിച്ചു പഠിച്ചത് തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ്.തഴക്കവും പഴക്കവുമുള്ള ജനകോടികളുടെ വിശ്വസ്ത നേതാവാണെങ്കിലും ഇപ്പോഴും പ്രസംഗിക്കാന്‍ പോകുമ്പോള്‍ പോയിന്റുകള്‍ കുറിച്ച ഒരു പേപ്പര്‍ കയ്യിലില്ലെങ്കില്‍ ആകെ കുഴയും.പ്രസംഗത്തിനിടയില്‍ ഇടയ്ക്കിടക്ക് പേപ്പര്‍ കഷണം എടുത്തു നോക്കിയാലേ പ്രസംഗം സുഗമമായി മുന്നോട്ട് പോകൂ എന്നതാണ് സ്ഥിതി.
മുന്‍പൊരിക്കല്‍ പോയിന്റ്‌സുമായി പോയിട്ടും കറങ്ങിപ്പോയ ചരിത്രവുമുണ്ട്.മുഖ്യപ്രസംഗം നടത്താമെന്നേറ്റ നേതാവ് പറഞ്ഞ സമയത്തും അതിനടുത്ത സമയത്തുമൊന്നും എത്തിയില്ല.തൊട്ടുമുമ്പ് പ്രസംഗിക്കാന്‍ കയറിയതാകട്ടെ നമ്മുടെ ബഹുമാന്യ നേതാവും.അദ്ദേഹം കുറിച്ചു കൊണ്ടു വന്ന പോയിന്റ്‌സൊക്കെ തീര്‍ന്നു.എന്നിട്ടും മുഖ്യ പ്രസംഗകന്‍ ഉടനെയൊന്നും വരുന്ന മട്ട് കണ്ടില്ല.പ്രസംഗിക്കാനാകട്ടെ വേദിയില്‍ വേറെ ആരുമില്ല താനും.ഒടുവില്‍ മുഖ്യനേതാവ് വരുന്നതു വരെ നമ്മുടെ നേതാവ് സമ്മേളനത്തിന് ഒരു ഇടവേള പ്രഖ്യാപിച്ചു കളഞ്ഞു.സിനിമയ്ക്കും ടെലിവിഷന്‍ പരിപാടിക്കും ഇടയില്‍ പരസ്യങ്ങളാകാമെങ്കില്‍ എന്തു കൊണ്ട് സമ്മേളനങ്ങള്‍ക്കും ഇടവേളകള്‍ ആയിക്കൂടാ.വേണമെങ്കില്‍ ഇടവേള സമയത്ത് പരസ്യവും പ്രതീക്ഷിക്കാം.ഓരോ മിനുട്ടിലും എന്തെന്ത് സാധ്യതകള്‍!


ഇനി അങ്ങനെ ഉണ്ടാകരുതെന്ന് കരുതി കൂടുതല്‍ പോയിന്റ്‌സുകളുമായാണ് ഇപ്പോള്‍ നേതാവ് പോകാറുള്ളത്. പുതിയപാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമുള്ള ആദ്യസമ്മേളനത്തിന് സ്റ്റേജില്‍ കയറിയ നേതാവ് അല്‍പ്പം കഴിഞ്ഞപ്പോള്‍ പോക്കറ്റില്‍ കൈയിട്ടു.ഈശ്വരാ,കുറിച്ചുവച്ചിരുന്ന പോയിന്റ്‌സുകള്‍ കാണുന്നില്ല.ജുബ്ബ മാറിപ്പോയതാണോ.അതോ എവിടെയെങ്കിലും നഷ്ടപ്പെട്ടതാണോ..അദ്ദേഹത്തിന് ഒരു പിടിയും കിട്ടിയില്ല.ഇനിയിപ്പോള്‍ പോയിന്റ്‌സുമെടുത്തു കൊണ്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ പറ്റുമോ ഏതായാലും അത്തവണയും എന്തൊക്കെയോ പറഞ്ഞ് ഒരുവിധം ഒപ്പിച്ചു.ഭാഗ്യത്തിന് അധ്യക്ഷനുമായിരുന്നു.''ബാക്കി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഉപസംഹാരത്തില്‍ പറഞ്ഞു കൊള്ളാം '' എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ഇതുപോലെ അനുയോജ്യമായ സ്ഥാനം വേറെ ഏതാണുള്ളത്.
എല്ലാ പ്രസംഗങ്ങളും കഴിഞ്ഞും കേള്‍വിക്കാരായ ഏതെങ്കിലും ഹതഭാഗ്യര്‍ പിന്നെയും അവശേഷിക്കുന്നുവെങ്കില്‍ മൈക്ക് സെറ്റുകാരനെ കൂടാതെ ്യൂ അവരോട് ഇങ്ങനെയും പറയാം.''സമയം ഏറെ വൈകിയതിനാല്‍ കൂടുതലൊന്നും പറഞ്ഞ് നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നില്ല.നന്ദി.നമസ്‌ക്കാരം.'' അതു കൊണ്ടിപ്പോള്‍ നേതാവ് കൂടുതലും ഏറ്റെടുക്കുന്നത് അധ്യക്ഷപദവിയാണ്.പോയിന്റ്‌സൊന്നുംകൈയിലില്ലെങ്കിലും കഷ്ടിച്ചു കഴിഞ്ഞു കൂടാം.അധ്യക്ഷമഹോദയ് നീണാള്‍ വാഴട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago