ഗിളിവിണ്ടുവില്‍ ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും: വീരപ്പമൊയ്‌ലി എം.പി
മഞ്ചേശ്വരം: ഗിളിവിണ്ടുവില്‍ രാജ്യത്തെ വിവിധ ഭാഷകളിലുള്ള സാഹിത്യപ്രതിഭകളെ പങ്കെടുപ്പിച്ച് ദേശീയ സാഹിത്യേത്സവം സംഘടിപ്പിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം. വീരപ്പമൊയ്‌ലി എം.പി.
മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ലാതല വായനാ പക്ഷാചരണ സമിതിയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുഭാഷാ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. എ. ശ്രീനാഥ അധ്യക്ഷനായി. സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ട് പ്രചാരത്തിലുള്ള വിവിധ ഭാഷകളിലെ നവീന കവിതകളാണ് യുവകവികള്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. ദേവദാസ്, ട്രസ്റ്റ് അംഗങ്ങളായ കെ.ആര്‍ ജയാനന്ദ, ഡോ. വിവേക് റായ്, സുഭാഷ് ചന്ദ്ര, ബി.വി കക്കില്ലായ, ഇ.വി സുഗതന്‍, എം. മധുസൂദനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."