ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ താരങ്ങളായ കരുന്നുകളെ തേടി ഒടുവില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സും; കലൂരിലെ ഫുട്‌ബോള്‍ ക്ലബിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പ്
മലപ്പുറം: ഫുട്‌ബോള്‍ വാങ്ങാനായി യോഗം ചേര്‍ന്ന് മിഠായി വങ്ങുന്ന പണം മാറ്റിവക്കാന്‍ തീരുമാനിച്ച കുരുന്നുകളെ തേടി ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അധികൃതരും. സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ കുട്ടികളെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കലൂരിലെ ഫുട്‌ബോള്‍ ക്ലബിലേക്ക് ക്ഷണിച്ചാണ് അവര്‍ കുട്ടികള്‍ക്കുള്ള പിന്തുണ അറിയിച്ചത്. അവര്‍ എന്താണോ സ്വപ്‌നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും ടീമന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അധികൃതര്‍ അറിയിച്ചു.
വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സുശാന്ത് നിലമ്പൂരിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരിലെ സ്വന്തം വീടിനടുത്തു നിന്നുമുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. തന്റെ വീട്ടില്‍ നിന്നും കസേര വാങ്ങിയ ഫുട്‌ബോള്‍ വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്ന സമീപത്തെ വീടുകളിലെ കുട്ടികളുടെ ദൃശ്യമായിരുന്നു അത്. മടല്‍ കുത്തി വച്ച് അതില്‍ ഒരു കമ്പും കുത്തി വച്ച് മൈക്ക് രൂപത്തിലാക്കി ഇതിന് മുന്‍പില്‍ നിന്നായിരുന്നു ഓരോരുത്തരുടെയും പ്രസംഗം.
https://www.facebook.com/SushanthNilambur7/videos/2186169795018119/?t=4
ഫുട്‌ബോളും ജഴസിയും മറ്റു വാങ്ങുന്ന കാര്യം സംബന്ധിച്ച് കമ്മിറ്റിയുടെ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ എല്ലാവരും മൈക്കിന് മുന്നില്‍ വന്ന് അഭിപ്രായം പറയുകയും ചെയ്തു. കൂടാതെ മികച്ച ഗോള്‍കീപ്പറായ കൂട്ടത്തിലെ ഒരു കുട്ടിക്ക് പൊന്നാട എന്ന രൂപേണ ഒരു പ്ലാസ്റ്റിക കവര്‍ കീറി അണിയിച്ച് ആദരിക്കുന്നുമുണ്ട്. വീഡിയോ കണ്ട് എല്ലാവരും ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ കാണിച്ച ആത്മാര്‍ത്ഥതയെയും നേതൃപാടവത്തെയും ആശ്ചര്യത്തോടെയാണ് കണ്ടത്.
ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി നമ്മള്‍ ഇനി മിഠായി കഴിക്കേണ്ടതില്ലെന്നും അതിന് വേണ്ടി ചിലവാക്കുന്ന പണം ഫുട്‌ബോള്‍ വാങ്ങാനായി മാറ്റിവെക്കണമെന്നും ഇവര്‍ പറയുന്നുണ്ട്. ദൃശ്യം ഏവരും ഏറ്റെടുത്തതോടെ പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ചലച്ചിത്ര താരം ഉണ്ണി മുകുന്ദനും നിരവധി ക്ലബുകളും ഇവര്‍ക്കാവശ്യമായ ഫുട്‌ബോളും ജഴ്‌സികളുമായി കുട്ടികളെത്തേടിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."