ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന് ആറാം സ്വര്‍ണം
ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് ആറാം സ്വര്‍ണം. ഇന്നലെ നടന്ന ഫൈനലില്‍ ഉക്രൈന്‍ താരം ഹന്ന ഒക്‌ഹോട്ടയെ പരാജയപ്പെടുത്തിയതോടെയാണ് മേരി കോം ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമായി മാറിയത്.
48 കിലോ വിഭാഗത്തില്‍ 5-0 എന്ന സ്‌കോറിനായിരുന്നു മേരി കോമിന്റെ ജയം. 22 വയസുകാരിയായ ഉക്രൈന്‍ താരത്തെയാണ് സൂപ്പര്‍ പോരാട്ടത്തിലൂടെ 35 കാരിയായ മേരികോം ഇടിച്ചൊതുക്കിയത്. ഫൈനലില്‍ പ്രവേശിച്ച മറ്റൊരു ഇന്ത്യന്‍ താരം സോണിയ ചാഹല്‍ ഫൈനലില്‍ ജര്‍മനിയുടെ ഗബ്രിയേല്‍ വേനറോഡ് പരാജയപ്പെട്ടു. ലോക ചാംപ്യന്‍ഷിപ്പിലെ അരങ്ങേറ്റക്കാരിയായ സോണിയ 57 കിലോ വിഭാത്തില്‍ 1-4 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.
2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം സ്വര്‍ണം ഇടിച്ചിട്ടിരുന്നു. പങ്കെടുത്ത ആദ്യ ചാംപ്യന്‍ഷിപ്പില്‍ തന്നെ 2001ല്‍ വെള്ളിയായിരുന്നു മേരിയുടെ നേട്ടം. അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ്‌ലറെയാണ് മേരികോം പിറകിലാക്കിയത്. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി എക്കാലത്തെയും മികച്ച ബോക്‌സര്‍മാരിലൊരാളായി ഇതോടെ അയണ്‍ ലേഡി എന്നറിയപ്പെടുന്ന മേരി കോം മാറി.
പുരുഷ വിഭാഗത്തില്‍ ക്യൂബന്‍ ബോക്‌സര്‍ ഫെലിക്‌സ് സാവണ്‍ ആണ് ആറ് സ്വര്‍ണവുമായി മേരികോമിനൊപ്പമുള്ളത്. 1986 മുതല്‍ 1999 വരെ മത്സരിച്ച ഫെലിക്‌സിന് ആറു സ്വര്‍ണവും ഒരു വെള്ളിയുമാണുള്ളത്. 2010ന് ശേഷം ആദ്യമായിട്ടാണ് മേരി കോം റിങില്‍നിന്ന് സ്വര്‍ണം നേടുന്നത്.
ഡല്‍ഹിയില്‍നിന്ന് രണ്ടാം പ്രാവശ്യമാണ് മേരി കോം സ്വര്‍ണം നേടുന്നത്. 2006ല്‍ ഡല്‍ഹിയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലായിരുന്നു ഇതിന് മുമ്പ് മേരി കോം സ്വര്‍ണം നേടിയത്. ഇതുവരെ എത്താനായതില്‍ വലിയ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും മേരി കോം പറഞ്ഞു.
എന്റെ കാലത്തുള്ളവരെല്ലാം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചെങ്കിലും നിങ്ങള്‍ തന്ന പിന്തുണയാണ് എന്നെ വീണ്ടും റിങിലെത്തിച്ചതെന്ന് മേരി കോം പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയായിട്ടും എനിക്ക് സ്വര്‍ണം നേടാന്‍ കഴിഞ്ഞത് എന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ഥന കാരണമാണെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു. ടോകിയോ ഒളിംപിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കലാണ് അടുത്ത ലക്ഷ്യമെന്ന് മേരി കോം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒളിംപിക്‌സില്‍ മേരി കോം മത്സരിക്കുന്ന 48 കിലോ വിഭാഗം ഇല്ല.
48 കിലോ വിഭാഗം കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഈ ഇനത്തില്‍നിന്ന് മേരിക്ക് സ്വര്‍ണം സ്വന്തമാക്കാം. അല്ലെങ്കില്‍ കിലോ വര്‍ധിപ്പിച്ച് മറ്റ് ഏതെങ്കിലും വിഭാഗത്തില്‍ മേരിക്ക് മത്സരിക്കേണ്ടി വരും.
ഇനിയും ഇന്ത്യക്കായി കൂടുതല്‍ മെഡല്‍ നേടാന്‍ മേരിക്കാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഇത് ഒരു തുടക്കം മാത്രമാണെന്നും ഇന്ത്യക്കായി കൂടുതല്‍ മെഡല്‍ നേടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ജര്‍മന്‍ താരത്തോട് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരം സോണിയ ചാഹല്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."