മാവോയിസ്റ്റുകള്‍ ഭീകരവാദികള്‍ തന്നെയെന്നു സി.പി.എം
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം, ലെനിനിസം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും അതൊരു ഭീകര സംഘടന മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പകരം സായുധ കലാപമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന് എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പൗരാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ് യു.എ.പി.എ എന്ന നിലപാടാണു സി.പി.എമ്മിനുള്ളത്. കോണ്‍ഗ്രസും ബി.ജെ.പിയും കൈകോര്‍ത്ത് പാസാക്കിയ ഈ കേന്ദ്ര നിയമം ഇന്ന് രാജ്യവ്യാപകമായി ബാധകമാണ്. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയില്‍ കേന്ദ്രത്തിനു നേരിട്ട് ഇടപെടാന്‍ ഈ നിയമം അവസരം നല്‍കുന്നു.
പന്തീരാങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യു.എ.പി.എ ദുരുപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരവേലകള്‍ ഇടതുപക്ഷത്തെ തകര്‍ക്കാനാണെന്നും സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."