വാറ്റ് നോട്ടിസ്: ഉദ്യോഗസ്ഥര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരള മൂല്യവര്‍ധിത നികുതി(വാറ്റ്) ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടിസ് അയച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതാണ് തെറ്റായ രീതിയില്‍ വ്യാപാരികള്‍ക്ക് നോട്ടിസ് ലഭിക്കാന്‍ കാരണമായതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മന്ത്രി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
52,000 വ്യാപാരികള്‍ക്ക് നോട്ടിസ് അയച്ചെന്ന് സതീശന്‍ പറഞ്ഞു. മേല്‍വിലാസമോ ഇന്‍വോയിസോ ഇല്ലാത്ത നീണ്ട അക്കങ്ങളുള്ള തുകകളുടെ നോട്ടിസാണ് അയച്ചത്. ഈ നോട്ടിസുകള്‍ അവ്യക്തവും ഞെട്ടിക്കുന്നതുമാണ്. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ധനമന്ത്രി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടിസ് അയക്കുന്നതിനു മുന്‍പ് പരിശോധന നടത്തിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്താനിരിക്കുകയാണെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
മുന്നറിയിപ്പ് നല്‍കിയിട്ടും നോട്ടിസുകള്‍ അയച്ചു എന്നത് പരിശോധിക്കും. സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. നോട്ടിസിന്റെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് നിയമം നോക്കി പരിശോധന നടത്തി നിയമവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നോട്ടിസില്‍ തുടര്‍ നടപടി ഉണ്ടാവില്ലെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ പ്രസ്താവന കുറ്റസമ്മതമാണെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."