HOME
DETAILS

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സര്‍ക്കാര്‍

  
backup
November 09 2019 | 02:11 AM

maoist-790376-2

 

 


കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ ആയുധ സജ്ജരാണെന്നും ഒഡിഷയില്‍നിന്ന് കൊള്ളയിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
കേസ് ഡയറിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിക്ക് കൈമാറി. അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനമേഖലയില്‍ തിരച്ചില്‍ പതിവാണ്. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ കൈവശം എ.കെ 47 തോക്കുകള്‍ ഉണ്ട്. സംഭവസ്ഥലത്തുനിന്ന് തിരകള്‍ കണ്ടെടുത്തിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലിസുകാര്‍ക്കെതിരേ കേസെടുത്താല്‍ രാജ്യമൊട്ടാകെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ നിരോധിത ഭീകര സംഘടനയാണെന്നും ഇതിനകം സി.ആര്‍.പി.എഫ് ഉള്‍പ്പെടെ അറുനൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി യു.എ.പി.എ ചുമത്തപ്പെട്ട് ട്രിച്ചി ജയിലില്‍ ആണ്. സുപ്രിംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജി ഭാഗം ആരോപിച്ചു. പൊലിസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?

uae
  •  2 months ago
No Image

മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 months ago
No Image

കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം

Kuwait
  •  2 months ago
No Image

മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്

Kerala
  •  2 months ago
No Image

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു

uae
  •  2 months ago
No Image

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട

Kerala
  •  2 months ago
No Image

രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു 

Abroad-education
  •  2 months ago
No Image

SAUDI ARABIA Weather Updates | തണുപ്പ് ശക്തിയായി, താപനില പൂജ്യം ഡിഗ്രിക്കും താഴെ, വൈറലായി മഞ്ഞു പുതച്ച ജലധാരകളുടെ ചിത്രങ്ങള്‍

Saudi-arabia
  •  2 months ago
No Image

മാവോയിസ്റ്റ് തിരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്

Kerala
  •  2 months ago
No Image

അപകടം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 months ago