അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് വനിതാ ദിനം
യു.എച്ച് സിദ്ദീഖ്#
സ്റ്റാര്‍ട്ടിങ് പിഴവിനെ വേഗം കൊണ്ടണ്ടു തിരുത്തി സിമി തകര്‍ത്തത് കാല്‍നൂറ്റാണ്ടണ്ട് മുമ്പുള്ള മീറ്റ് റെക്കോര്‍ഡ്. വനിതകളിലെ അതിവേഗ താരത്തെ കണ്ടെണ്ടത്താനുള്ള സ്പ്രിന്റ് പോരില്‍ മീറ്റ് റെക്കോര്‍ഡുമായി എന്‍.എസ് സിമി എം.ജി സര്‍വകലാശാലയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചു. 11.56 സെക്കന്‍ഡിലാണ് സിമി സുവര്‍ണ തീരത്തേക്ക് ഓടിക്കയറിയത്. പുരുഷന്മാരുടെ 100 മീറ്ററില്‍ മംഗളുരൂ സര്‍വകലാശാലയുടെ എലക്കിയ ദാസ് അതിവേഗ താരമായി. അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പിലെ സ്വന്തം റെക്കോര്‍ഡായ 10.49 സെക്കന്‍ഡ് 10.41 സെക്കന്‍ഡായി എലക്കിയ തിരുത്തി.
1992 ല്‍ മുംബൈ സര്‍വകലാശാലയുടെ സെനിയ അയോത്തന്‍ സ്ഥാപിച്ച മീറ്റ് റെക്കോര്‍ഡാണ് 26 വര്‍ഷത്തിന് ശേഷം സിമി സ്വന്തം പേരിലാക്കിയത്. മൂന്ന് വര്‍ഷം മുന്‍പ് വരെ കര്‍ണാടകയുടെ താരമായിരുന്നു സിമി. ഹൂബ്ലിയിലാണ് ജനിച്ചു വളര്‍ന്നത്. പത്തനംതിട്ടയില്‍നിന്ന് കുടിയേറിയതാണ് സിമിയുടെ കുടുംബം. കര്‍ഷകനായ സാമുവലും സുജയുമാണ് മാതാപിതാക്കള്‍. ആറാം ക്ലാസ് പഠനത്തിനിടെയാണ് സിമി സ്പ്രിന്റ് ട്രാക്കിലേക്ക് വരുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠനം ആല്‍വാസ് സ്‌കൂളിലായി.
ബിരുദ പഠനത്തിനായാണ് പാല അല്‍ഫോന്‍സ കോളജിലേക്ക് എത്തുന്നത്. കേരളത്തില്‍ പഠിക്കാനും മികച്ച പരിശീലനം നേടാനും ലക്ഷ്യമിട്ടായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ട്രാക്ക് മാറ്റം. അനൂപ് ജോസിന് കീഴിലെ പരിശീലനം സിമിയെ മികച്ച സ്പ്രിന്ററാക്കി മാറ്റി. സ്റ്റാര്‍ട്ടിങില്‍ പിഴവ് വന്നതോടെ എല്ലാം കൈവിട്ടു പോയെന്ന് കരുതിയ സമയം. ഭാരതിദാസന്‍ സര്‍വകലാശാലയിലെ ധനലക്ഷ്മിയാണ് ആദ്യ 60 മീറ്റര്‍ വരെ ഇഞ്ചോടിഞ്ച് നിന്നത്.
അവസാന 40 മീറ്ററില്‍ കുതിച്ചു പാഞ്ഞ സിമി മികച്ച ഫിനിഷിങിലൂടെ ധനലക്ഷ്മിയെ (11.69) പിന്നിലാക്കി റെക്കോര്‍ഡും സ്വര്‍ണവും സ്വന്തമാക്കി ചാംപ്യന്‍ഷിപ്പിന്റെ അതിവേഗതാരമായി. പുരുഷന്മാരിലെ അതിവേഗ താരമായ എലക്കിയ ദാസ് തന്റെ അവസാന അന്തര്‍ സര്‍വകലാശാല മീറ്റും അവിസ്മരണീയമാക്കി. മികച്ച പോരാട്ടത്തിലൂടെയായിരുന്നു മംഗളൂരു സര്‍വകലാശാലയിലെ പ്രജ്വല്‍ മന്ദനെയും എം.ജി സര്‍വകലാശാല താരം മുഹമ്മദ് അജ്മലിനെയും വെള്ളിയിലേക്കും വെങ്കലത്തിലേക്കും പിന്തള്ളി എലക്കിയ ദാസ് റെക്കോര്‍ഡോടെ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്.
കാലിക്കറ്റ് 2, എം.ജി 1
ചാംപ്യന്‍ഷിപ്പിന്റെ രണ്ടണ്ടാം ദിനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നേടിയത് രണ്ടണ്ടു സ്വര്‍ണം. വനിതകളുടെ ഹൈജംപില്‍ എയ്ഞ്ചല്‍ പി. ദേവസ്യയും 800 മീറ്ററില്‍ അബിത മേരി മാനുവലുമാണ് സ്വര്‍ണം സമ്മാനിച്ചത്. എം.ജി സര്‍വകലാശാലയുടെ സ്വര്‍ണ നേട്ടം 100 മീറ്ററില്‍ എന്‍.എസ് സിമിയിലൂടെയായിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി.കെ ശാലിനി വെള്ളിയും 100 മീറ്ററില്‍ മുഹമ്മദ് അജ്മല്‍ വെങ്കലവും എം.ജിക്ക് സമ്മാനിച്ചു. പുരുഷ വിഭാഗം 5000 മീറ്ററിലെ അഭിനന്ദ് സുന്ദരേശന്റെ വെള്ളിയാണ് കേരള സര്‍വകലാശാലയ്ക്ക് ആശ്വാസമായത്.
800 ല്‍ അബിതയ്ക്ക് സ്വര്‍ണം
വനിതകളുടെ 800 മീറ്ററില്‍ കാലിക്കറ്റിന്റെ അബിത മേരി മാനുവലിന് സ്വര്‍ണം. 2:07.37 സെക്കന്‍ഡില്‍ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് ചേളന്നൂര്‍ എസ്.എന്‍.ജി കോളജ് താരമായ അബിത സ്വര്‍ണം നേടിയത്. അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പിലെ അബിതയുടെ ആദ്യ സുവര്‍ണ നേട്ടമാണിത്. മംഗളൂരു സര്‍വകലാശാലയുടെ മലയാളി താരം പുല്ലുരാംപാറ സ്വദേശിനി തെരേസ ജോസഫ് 800 മീറ്ററില്‍ വെള്ളി നേടി. 400 മീറ്റര്‍ വനിതാ വിഭാഗം ഹര്‍ഡില്‍സില്‍ എം.ജി സര്‍വകലാശാലയുടെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് താരം വി.കെ ശാലിനിയും (1:00.06) വെള്ളി നേടി.
ഇഞ്ചോടിഞ്ചില്‍
സ്വര്‍ണം കൈവിട്ട് അഭിനന്ദ്
തിരുവനന്തപുരം സായിയുടെ താരം അഭിനന്ദിന് സ്വര്‍ണം പോയത് നേരിയ വ്യത്യാസത്തില്‍. പുരുഷന്മാരുടെ 5000 മീറ്ററില്‍ കേരള സര്‍വകലാശാല താരമായ അഭിനന്ദ് സുന്ദരേശനും മംഗളൂരു സര്‍വകലാശാലയുടെ അജയ് കുമാര്‍ ബിന്ദും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 14:47.15 സെക്കന്‍ഡില്‍ അജയ് കുമാര്‍ സ്വര്‍ണത്തിലേക്കും 14:47.46 സെക്കന്‍ഡ് സമയത്തില്‍ അഭിനന്ദ് വെള്ളിയിലേക്കും ഫിനിഷ് ചെയ്തു. പരിശീലകനായ ജോയി ജോസഫിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇന്റര്‍വാഴ്‌സിറ്റി മീറ്റില്‍ 5000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയത്. അജയ്കുമാറിനെ മറികടക്കാന്‍ ഇടയ്ക്ക് 30 മീറ്ററോളം ട്രാക്ക് മാറി ഓടിയതാണ് നേരിയ വ്യത്യാസത്തില്‍ അഭിനന്ദിന് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."