മകനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം: പിതാവിനെതിരേ കേസ്
കണ്ണൂര്‍: മകനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെതിരേ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് പരിധിയിലെ കക്കാട് താമസിക്കുന്ന സെന്തില്‍ എന്ന മുഹമ്മദ് ബിലാലിനെതിരേയാ(42)ണ് കേസെടുത്തത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ഏഴുവയസുകാരനെ മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്തിലും വിഷം കഴിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിലാണ്. കഴിഞ്ഞ മൂന്നിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ഭാര്യ അസീബയുമായി കലഹിച്ചതിനെ തുടര്‍ന്ന് മൂത്ത കുട്ടിയെയും കൂട്ടി സെന്തില്‍ തമിഴ്നാട്ടിലേക്ക് പോയിരുന്നു. അസീബയുടെ സഹോദരന് കുട്ടിയെ കാണാനില്ലെന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം സെന്തില്‍ കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവരികയും വഴിയില്‍ വച്ച് ബിസ്കറ്റില്‍ വിഷം ചേര്‍ത്തു നല്‍കുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു. വിഷം കഴിച്ചെന്ന് വ്യക്തമായതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിക്ക് വിഷം കൊടുത്ത് അടുത്ത ട്രെയിനില്‍ തമിഴ്നാട്ടിലേക്ക് തിരിച്ച സെന്തിലും ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാണ്.
കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് പൊലിസ് വധശ്രമത്തിന് കേസെടുത്തത്. ടൗണ്‍ സി.ഐ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."