കോടതിയുടെ വിധി ന്യായത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
1-വിശ്വാസികളുടെ വിശ്വാസം കോടതിക്ക് അംഗീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ്.
2-താഴികക്കുടത്തിന് കീഴില്‍ രാമന്‍ ജനിച്ചുവെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം.
3-വിശ്വാസം വ്യക്തിഗത വിശ്വാസത്തിന്റെ കാര്യമാണ്.
4-അയോധ്യ രാമജന്മഭൂമിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
5-അവര്‍ക്ക് മതപരമായ വൈകാരികതയുണ്ട്
6-മുസ്‌ലിംകള്‍ ഇതിനെ ബാബരി മസ്ജിദ് എന്നു വിളിക്കുന്നു
7-രാമന്‍ ഇവിടെയാണ് ജനിച്ചതെന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ തര്‍ക്കമില്ല
8-ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പേ രാം ഛബൂത്രയെയും സീതാ രസോയിയെയും ഹിന്ദുക്കള്‍ ആരാധിച്ചിരുന്നുവെന്നതിന് തെളിവുണ്ട്
9-തര്‍ക്ക ഭൂമിയുടെ പുറംവശത്താണ് ഹിന്ദുക്കള്‍ ഉടമപ്പെടുത്തിയെന്നതിന് തെളിവുണ്ട്
10-നിസ്‌കാരം നിലച്ചത് മുസ്‌ലിംകളുടെ അവകാശം ഇല്ലാതാക്കുന്നില്ല
11-ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാവില്ല
12-മുസ്‌ലിംകള്‍ക്ക് പള്ളി ഉപേക്ഷിച്ചിട്ടില്ല, എന്നിട്ടും ഹിന്ദുക്കള്‍ രാം ഛബൂത്രയില്‍ ആരാധിക്കുന്നത് തുടര്‍ന്നു. പക്ഷെ, അവര്‍ ഗര്‍ഭ് ഗര്‍ഹയില്‍ കൂടി ഉടമസ്ഥാവകാശം ഉന്നയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."