HOME
DETAILS

ബാബരി കേസ് വിധിയില്‍ എം.സ്വരാജിന്റെ എഫ്.ബി. പോസ്റ്റിനെതിരേ യുവമോര്‍ച്ച: പൊലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്

  
backup
November 09, 2019 | 10:50 AM

babari-masjid-verdict-issue-09-11-2019

തിരുവനന്തപുരം: വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന്
നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ???എന്ന് ബാബരി മസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വ.എം. സ്വരാജ് എം.എല്‍.എയുടെ ഫേസ് ബുക്കില്‍ കുറിച്ചു. അത് സംഘര്‍ഷപരമായ പോസ്റ്റാണെന്ന് ആരോപിച്ച് എം.സ്വരാജിനെതിരേ നടപടിയെടുക്കണമെന്നാശ്യവുമായി യുവമോര്‍ച്ച രംഗത്ത്. വിഷയത്തില്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവ മോര്‍ച്ചാ പ്രസിഡന്റ് പ്രകാശ്ബാബു മുന്നറിയിപ്പ് നല്‍കി.

ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി പോസ്റ്റിടുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കേരള പൊലിസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പരമാര്‍ശം നടത്തിയ എം. സ്വരാജ് എം.എല്‍.എയ്ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണു പരാതിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.

വിധിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കോ ഏതെങ്കിലും മതവിഭാഗള്‍ക്കിടയിലോ ആശങ്കയ്ക്ക് ഇടയാക്കുന്നതോ വിദ്വേഷങ്ങള്‍ പരത്തുന്നതോ സുപ്രീം കോടതിയെ വിശ്വാസത്തില്‍ എടുക്കാത്തതുമായ യാതൊരു പരാമര്‍ശങ്ങളും ഉണ്ടാകരുതെന്ന് സുപ്രിം കോടതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഡി.ജി.പിയും മുന്‍കൂട്ടി അറിയിച്ചിരുന്നു. സ്വരാജിന്റേത് അത്തരത്തിലുള്ള നടപടിയാണെന്നും സ്വരാജിനെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പ്രകാശ് ബാബു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago