ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം; ബാഗിന്റെ ഭാരം കുറയ്ക്കാനും നടപടി
ന്യൂഡല്‍ഹി: ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ ഉത്തരവ് നല്‍കി.
വിദ്യാര്‍ഥികളുടെ പാഠ്യവിഷയത്തില്‍ നിയന്ത്രണം കൊണ്ടുവരാനും ഇതിന് പുറമെ ബാഗിന്റെ ഭാരം നിശ്ചയിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാഷയും കണക്കുമല്ലാതെ മറ്റൊരു വിഷയവും ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല. എന്‍.സി.ആര്‍.ടി പാഠ്യപദ്ധതി പ്രകാരം പരിസ്ഥിതിയും കണക്കുമാണ് ഭാഷയ്ക്ക് പുറമെ മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിപ്പിക്കുക.
കുട്ടികളോട് പുസ്തകങ്ങള്‍ അധികമായി കൊണ്ടുവരാനോ, പഠനോപകരണങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെട്ടരുതെന്നും, ബാഗിന്റെ ഭാരം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് അധികമാകാന്‍ പാടില്ലെന്നും ഉത്തരവില്‍ കര്‍ശനമായി പറയുന്നു.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരം 1.5 കിലോഗ്രാമാണ്. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട് മുതല്‍ മൂന്ന് കിലോഗ്രാം വരെയാണ്.
ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം നാല് കിലോയാണ്. എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന് പരമാവധി 4.5 കിലോ വരെ തൂക്കമാകാം. പത്താം ക്ലാസിലെ കുട്ടികളുടെ ബാഗിന് അഞ്ച് കിലോയില്‍ തൂക്കം പാടില്ലെന്നും കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."