താരസംഘടനയുടെ ആഭ്യന്തര പരിഹാര സമിതി നിയമപ്രകാരമാണോയെന്ന് ഹൈക്കോടതി
കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാന്‍ അമ്മയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.
ഡബ്ലിയു.സി.സി നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ ഏഴിന് ദുബൈയില്‍ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്റ്റേജ് ഷോയിലും പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. നിലവില്‍ എ.എം.എം.എ രൂപീകരിച്ച കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്ന് ഡബ്ലിയു.സി.സി കോടതിയില്‍ ബോധിപ്പിച്ചു. മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയില്‍ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല.തുടര്‍ന്നാണ് വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്കാന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയു.സി.സിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹരജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും എ.എം.എം.എയെയും എതിര്‍കക്ഷിയാക്കിയാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."