സമാധാനത്തിന്റെ സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികളുടെ യുദ്ധസ്മാരകം
മൊകേരി: ഹിരോഷിമ ദിനത്തില്‍ സമാധാനത്തിന്റെ സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്മാരകം വേറിട്ട കാഴ്ചയായി.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ മൂവായിരത്തില്പരം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സമാധാനത്തിന്റെ സന്ദേശമായി ജപ്പാനില്‍ നിര്‍മിച്ച യുദ്ധസ്മാരകത്തിന്റെ മാതൃക സ്കൂള്‍ മുറ്റത്ത് ഒരുക്കിയത്.
വീടുകളില്‍ നിന്നു നിര്‍മിച്ചു കൊണ്ടുവന്ന സുഡാക്കോ കൊക്കുകളെ കുട്ടികള്‍ സ്മാരകത്തില്‍ അര്‍പ്പിച്ചു. ഇനിയൊരു യുദ്ധമോ കെടുതിയോപാടില്ലെന്ന പ്രതിജ്ഞയും വിദ്യാര്ഥികളെടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ അദ്വൈത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രധാനധ്യാപകന് സി.പി സുധീന്ദ്രന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എ.കെ പ്രേമദാസ്, മാനേജര്‍ ആര്.കെ നാണു, കെ കൃഷണന്, ടി സുരേന്ദ്രന്, ഉത്തമന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."