നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മാറാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു
മാറാട്; അരക്കിണര്‍ പണിക്കമെട് റോഡില്‍ മൂഴിക്കല്‍ വീട്ടില്‍ ഉബൈദ് (40) ആണ് മാറാട് പോലീസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച മുന്നൂറോളം പാക്കറ്റ് ഹാന്‍സ് പോലീസ് കണ്ടെടുത്തു. മാറാട് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എക്സ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത ക്ഷേത്രത്തിനടുത്ത് വച്ച് പ്രതിയെ പിടികൂടിയത്.മാറാട് സബ് ഇന്‍സ്പെക്ടര്‍ കെ.എക്സ് തോമസ് പ്രതിയെ അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളെയും മാറാട് ബേപ്പൂര്‍ മേഖലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യംവെച്ചാണ് ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നത്. സ്കൂള്‍ പരിസരങ്ങളില്‍ ഉച്ചഭക്ഷണ സമയത്തും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രാത്രി യിലും ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് വില്പന. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് ഓട്ടോ ഡ്രൈവര്വേഷം തിരഞ്ഞെടുത്തത്. അതുകൊണ്ട് സ്കൂള്‍ പരിസരത്തും ഇയാള്‍ ആവോളം വില്പനനടത്തിവന്നു. മാറാട് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എക്സ് തോമസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.അരുണ്‍കുമാര്‍,കെ. അജിത്, കെ. ശ്രീജിത്ത് , ജാങ്കിഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."