ആര്.ബി.ഐയുടെ ഭരണത്തില്‍ മാറ്റംവരുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ ആര്.ബി.ഐയുടെ ഭരണസംവിധാനത്തില്‍ മാറ്റംവരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു കേന്ദ്രം തുടക്കമിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
അടുത്ത മാസം 14ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും.
അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനായി ഇടക്കാല ലാഭവിഹിതം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വാണിജ്യ സെക്രട്ടറിയും ആര്.ബി.ഐ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികളിലൊരാളുമായ സുഭാഷ് ചന്ദ്ര ഗാര്‍ഗ് സൂചന നല്‍കിയിട്ടുണ്ട്.
അധിക ഫണ്ടുകളുടെ കൈമാറ്റം, വായ്പാ കാര്യത്തില്‍ വീഴ്ച വരുത്തിയ ബാങ്കുകളോടുള്ള സമീപനം, ആര്.ബി.ഐയുടെ കരുതല്‍ ശേഖരം കുറയ്ക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്രവും ആര്.ബി.ഐയും തമ്മില്‍ കടുത്ത ഭിന്നതകളുണ്ടെങ്കിലും ഒരു സമവായം ഉരുത്തിരിഞ്ഞതായി കഴിഞ്ഞയാഴ്ച സൂചനയുണ്ടായിരുന്നു.
എന്നാല്‍ അത് ശരിയല്ലെന്ന രീതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."