ബാബരി വിധി നിരാശാജനകം: ലീഗ്
മലപ്പുറം: ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ്. കോടതി വിധിയില്‍ ആശങ്കയുണ്ടെന്നും കോടതി വിധിയുടെ സാഹചര്യവും തുടര്‍ നിയമ നടപടികളും പരിശോധിക്കുമെന്നും എന്നാല്‍ പാര്‍ട്ടി വിധിയെ ബഹുമാനിക്കുന്നുവെന്നും ഇന്ന് പാണക്കാട്ട് ചേര്‍ന്ന ലീഗ് ദേശീയ സമിതിയുടെ യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദേശിച്ച സ്ഥലം സ്വീകരിക്കണോയെന്നതിലടക്കം ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള കക്ഷികളുമായി പാര്‍ട്ടി ബന്ധപ്പെട്ടുവരുന്നതായും കേസിലെ കക്ഷികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായങ്ങള്‍കൂടി തേടിയ ശേഷം ഭാവി നടപടികളിലേക്കു കടക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ഖാദര്‍ മൊയ്തീന്‍. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്. ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."