HOME
DETAILS

തിരശ്ശീലയ്ക്കു പിന്നിലെ സവര്‍ണക്കാഴ്ചകള്‍

  
backup
November 26 2018 | 19:11 PM

shafeeq-pannur-todays-article-27-11-2018

ശഫീഖ് പന്നൂര്‍
9847017135#

 


പള്ളിമുക്രിമാരുടെ സമുദായത്തില്‍ പിറന്ന തിരൂരിലെ ഹിബ അബ്ദുല്ലയെന്ന വിദ്യാര്‍ഥിനിയുടെ 'ആഡിയസ് 'എന്ന ഇംഗ്ലിഷ് നോവല്‍ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശിതമായി ദിവസങ്ങള്‍ക്കുള്ളിലാണ് വടകര ടൗണ്‍ഹാളിലെ സ്‌കൂള്‍ കലോത്സവവേദിയില്‍ മകളെ കൊല്ലുന്ന പള്ളിമുക്രിയുടെ കഥാപാത്രം അവതരിപ്പിക്കപ്പെട്ടതും പലരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചതും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പണി പലതും നോക്കിയിട്ടും നടക്കാതെ പോയ പിണറായിയുടെ പാര്‍ട്ടി നടത്തുന്ന മേന്മുണ്ട സ്‌കൂളിലെ വിദ്യാര്‍ഥികളാണ് 'കിതാബ് 'എന്ന ആ നാടകം അവതരിപ്പിച്ചത്. ആ നാടകത്തിന് ഒന്നാംസ്ഥാനം നല്‍കുകയും ചെയ്തു.
സാമൂഹിക നവോത്ഥാനത്തില്‍ ചരിത്രപരമായി ഇടപെട്ട കലാരൂപമാണു നാടകമെന്നതിനാല്‍ അതില്‍ മതത്തെയോ മതാചാരങ്ങളെയോ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. അതിനുള്ള അവകാശം വകവച്ചു നല്‍കുന്ന നിയമങ്ങളാണു നാട്ടിലുള്ളത്. പക്ഷേ, വിമര്‍ശിക്കുമ്പോള്‍ ആ വിമര്‍ശനത്തിന് ആധികാരികമായ അടിസ്ഥാനം വേണം. ദുഷ്ടലാക്കു മാത്രം പോരാ.
ഉണ്ണി ആര്‍ എന്ന കഥാകാരന്‍ സമകാലിക മലയാളം വാരികയിലെഴുതിയ 'വാങ്ക് ' എന്ന കഥ എഴുത്തുകാരന്റെ അനുമതിയില്ലാതെ റഫീഖ് മംഗലശ്ശേരി എന്ന സംവിധായകന്‍ നാടകത്തിനായി എടുക്കുംമുന്‍പ് റഫീഖും നാടകത്തിന് അനുമതി നല്‍കിയ സ്‌കൂള്‍ അധികൃതരും പോവേണ്ട കുറച്ചുസ്ഥലങ്ങളുണ്ടായിരുന്നു. സ്‌കൂളുകളില്‍ നാടകം കളിപ്പിച്ചു മാത്രം അന്നം കണ്ടെത്തുന്ന റഫീഖിനു സമയമില്ലെങ്കില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുകയും അനേകം മുസ്‌ലിം വിദ്യാര്‍ത്ഥിനികളെക്കൂടി പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെങ്കിലും ആ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഇസ്‌ലാമോഫോബിയ കുത്തിവയ്ക്കുന്ന ഈ നാടകം സമൂഹത്തിന്റെ കൈയടിയോടെ പൊതുവേദിയില്‍ കളിക്കില്ലായിരുന്നു.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നഹ്‌റു സര്‍വകലാശാലയുടെയോ ഡല്‍ഹിയില്‍ത്തന്നെയുള്ള സെന്റ് സ്റ്റീഫന്‍സ് കോളജിന്റെയോ പരിസരത്തു കൂടെ ഒരുവട്ടം നടന്നാല്‍ മാത്രം മതി. അത്രയും ദൂരം പോകാന്‍ സമയമില്ലെങ്കില്‍ കോഴിക്കോട്ടെ ഫാറൂഖ് കോളജിന്റെ ഗേറ്റിനടുത്തുപോയി നിന്നാലും മതി. അവിടെയെല്ലാം കാണാം കുറേയേറെ മൊഞ്ചത്തിമാരെ.
ഈ പതിറ്റാണ്ടില്‍ കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ സാമൂഹികനവോത്ഥാനങ്ങളിലൊന്നു മുസ്‌ലിം പെണ്‍കുട്ടികളുടെ വൈജ്ഞാനിക മുന്നേറ്റമാണ്. കേരളത്തിനകത്തും പുറത്തുമുള്ള കോളജുകളിലെല്ലാം മുസ്‌ലിംവിദ്യാര്‍ഥിനികളുടെ ബാഹുല്യമുണ്ട്. പഠനരംഗത്ത് ഇവര്‍ മികച്ച നേട്ടം കൈവരിക്കുന്നുമുണ്ട്.
സ്ത്രീവിദ്യാഭ്യാസത്തിലും ജന ന നിരക്കിലും ഉന്നതവിദ്യാഭ്യാസത്തിലും വിവാഹരീതികളിലും എല്ലാം വലിയ മാറ്റം മുസ്‌ലിംസമുദായത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല ഹിന്ദുസമൂഹങ്ങളെ അപേക്ഷിച്ചു ബഹുഭാര്യാത്വം വളരെ കുറവാണെന്നാണു ഏറ്റവും പുതിയ പഠനം കാണിക്കുന്നത്. ഈ വലിയ മാറ്റത്തിനു നേരേ കണ്ണടയ്ക്കുകയാണ് ഈ നാടകം.
മലപ്പുറത്തു മാലപ്പടക്കംപോലെ റാങ്കുകള്‍ കത്തിപ്പടര്‍ന്നപ്പോള്‍ അസ്വസ്ഥനായ അച്ചുതാനന്ദന്‍ നടത്തിയ മുസ്‌ലിംവിരുദ്ധതയുടെ വകഭേദം മാത്രമാണ് ഈ നാടകം. കക്ഷംചൊറിയുന്ന കോയമാരെയും മുക്രിമാരെയും മാത്രം അവതരിപ്പിച്ച് അരിവാങ്ങുന്ന റഫീഖിന് അതു തിരിഞ്ഞുകൊള്ളണമെന്നില്ല.
നാടകങ്ങളുടെ ഇതിവൃത്തം രൂപപ്പെടുത്തേണ്ടതു സാമൂഹികസാഹചര്യമനുസരിച്ചാണ്. 'കിതാബ് ' മുന്നോട്ടുവയ്ക്കുന്ന നിലപാടില്‍ നിന്നും എത്രയോ അകലെയാണ് ഇന്ന് കേരളത്തിലെ മുസ്്‌ലിം സമൂഹം. എല്ലാ വീട്ടിലും ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാണിന്ന്. ബി.ടെക്കുകാരില്ലാത്ത വീടു തന്നെയില്ല. ഇത്തരം സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചു പൊതുബോധത്തിന്റെ കൈയടി മാത്രം ലക്ഷ്യമിട്ടു തയാറാക്കിയ ഇസ്‌ലാമോഫോബിക്കായ ഒരു നാടകം മാത്രമാണിത്.
മാപ്പിളമാര്‍ മുക്രിമക്കളായി മാത്രം കഴിയണമെന്ന സവര്‍ണബോധത്തെ പേറുകയാണ് 'കിതാബ്.' ഇതിനെ സര്‍ക്കാരിന്റെ ചെലവില്‍ അവതരിപ്പിക്കാനാവില്ല. പള്ളിയിലെ ഉന്നതമായ ജോലി ചെയ്യുന്നവരാണു മുക്രിമാര്‍. ബാങ്കു വിളിക്കുക, പള്ളി പരിപാലിക്കുക തുടങ്ങിയ മതപരമായ ചടങ്ങു നിര്‍വഹിക്കുന്നരാണവര്‍. അവരെ അധമരായി ചിത്രീകരിക്കുന്നതു തന്നെ കേരളത്തിലെ നിലനില്‍ക്കുന്ന ഭാഷാപരവും സാംസ്‌കാരികവുമായ കീഴാള-മുസ്‌ലിം വിരുദ്ധ സവര്‍ണ മനോഭാവമാണ്. പള്ളി വികാരിയും അമ്പലത്തിലെ പൂജാരിയും ഉത്തമരാണെങ്കില്‍ അതേ ജോലി ചെയ്യുന്ന മുക്രിയെ കോമാളി കഥാപാത്രമായി അരങ്ങിലെത്തിക്കുന്നത് ആ സവര്‍ണബോധം കൊണ്ടാണ്.
ഈ നാടകത്തെ മതവിമര്‍ശന പരിധിയിലും ഉള്‍പ്പെടുത്താനാകില്ല. ഇസ്്‌ലാമിക അടയാളങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുകയാണിതില്‍. ലോകത്തെ ഇസ്‌ലാമിക വിശ്വാസികളുടെ ചികിത്സാരൂപങ്ങളിലൊന്നാണ് ആത്മീയചികിത്സ. അത് ആത്മീയവും ഫലപ്രദവുമാണ്. അതിനെ അവഹേളിക്കുന്ന രീതിയില്‍ ഖുര്‍ആന്‍ മന്ത്രങ്ങള്‍ നാടകത്തില്‍ ഉപയോഗിക്കുന്നുണ്ട്.
മന്ത്രിച്ചൂതിയെ ഉപ്പ പോയപ്പോള്‍ മകള്‍ പറയുന്നതിങ്ങനെയാണ്, ''മേലാകെ തുപ്പലായി, ഒരു സോപ്പ് കിട്ടിയാല്‍ കുളിക്കാമായിരുന്നു.'' മന്ത്രത്തെ വിമര്‍ശിക്കുകയല്ല, അവഹേളിക്കുകയാണ് ഈ കഥാപാത്രം.
'കിതാബ് 'എന്ന പേരില്‍ത്തന്നെ തുടങ്ങുന്നു ഇതിലെ പ്രശ്‌നങ്ങള്‍. ഇസ്‌ലാമിലെ എല്ലാ കാര്യങ്ങളും ദൈവവചനമായ ഖുര്‍ആനിനെ ആശ്രയിച്ചാണ്. ആ ഖുര്‍ആനു സമാനമായ ഒരു കിതാബുമായാണു മുക്രിയെന്ന കഥാപാത്രം നാടകത്തിലെത്തുന്നത്.
പ്രേമം സിനിമയിലെ പാട്ടിനൊത്തു പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ഉടുവസ്ത്രമുയര്‍ത്തി ഓടുന്ന കാഴ്ച്ച പ്രേക്ഷകരോടു സംവദിക്കുന്നതു സാമൂഹിക നവേത്ഥാനമൊന്നുമല്ല, പച്ചയായ മതാവഹേളനമാണ്. മക്കന ധരിക്കുന്നത് ഇന്നു മുസ്‌ലിം കുട്ടികളുടെ ഫാഷനാണ്. പല വിദ്യാലയങ്ങളിലും ഇതു യൂണിഫോമുമാണ്. ഈ സാമൂഹികസാഹചര്യത്തിലാണ് 'മക്കനയിട്ടു നടക്കുന്ന ഗതികേട് ' എന്ന ഗാനം നാടകത്തിന്റെ പിന്നണിയില്‍ നിന്നുയരുന്നത്. സ്വര്‍ഗത്തില്‍ ഹൂറിമാര്‍ക്കു പകരം ഹൂറന്മാരില്ല പാരമ്പരാഗത മതവിമര്‍ശനങ്ങള്‍ ഒന്നും പോലും വിട്ടുപോവാതെ നാടകത്തില്‍ ചേര്‍ത്തിട്ടുണ്ട്. പഠനകാലത്തു വിവാഹം കഴിക്കുകയെന്നതു പതിവാണെന്ന ഡയലോഗ് നാടകത്തിന്റെ അവസാനത്തിലെത്തുന്നതോടെയാണു കൈയടി പൂര്‍ണമാവുന്നത്.
ഇതു സൂക്കേട് വേറയാണ്. മതപരമായ ഐഡന്റിറ്റി നിലനിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികമായ ജീവിതങ്ങളോട് ഇഴചേരാന്‍ ശീലിച്ചവരാണു മുസ്‌ലിം സമുദായം. അവര്‍ പ്രാപിക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഔന്നത്യം കാരണം ശ്വാസതടസം അനുഭവപ്പെടുന്ന ഇടതു ലിബറലുകളുടെയും സവര്‍ണതമ്പ്രാക്കന്മാരുടെയും കിതപ്പാണ് കിതാബ് എന്ന നാടകം.
ആധുനിക പുരോഗമന ഇന്ത്യന്‍കമ്യൂണിസ്റ്റ് ചരിത്രത്തില്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഇന്നുവരെ ഒരു പെണ്‍സഖാവിനെ കൊണ്ടുവരാനാവാത്തവരാണ് ബാങ്കു കൊടുക്കുന്ന പെണ്‍മുക്രിക്കായി മുറവിളി കൂട്ടുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ നിര്‍വഹിക്കാനായെത്തിയ യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വളഞ്ഞിട്ടു തടയുന്നവരാണു പള്ളിയില്‍ പെണ്ണുങ്ങളുടെ ബാങ്കിനായി കൈയടിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരിയെ ഒരു നോക്കു കാണാന്‍ അവസരമൊരുക്കാന്‍ കഴിയാത്ത സര്‍ക്കാറിന്റെ പാര്‍ട്ടി നടത്തുന്ന വിദ്യാലയമാണു സത്രീവിമോചനത്തിന്റെ പുതിയ പ്രവാചകരായി ഉദയം ചെയ്യുന്നത്. സ്വന്തം പാര്‍ട്ടിയെ ഒരു യുവപ്രവര്‍ത്തകയ്ക്കു പാര്‍ട്ടി എം.എല്‍.എയില്‍നിന്നു ദുരനുഭവമുണ്ടായിട്ട് അയാളെ മാസങ്ങളോളം സംരക്ഷിക്കുകയും ഇപ്പോള്‍ ആറുമാസത്തേയ്ക്ക് ആയുര്‍വേദ ചികിത്സക്കയയ്ക്കുകയും ചെയ്ത നിങ്ങള്‍ കളിക്കേണ്ട നാടകത്തിന്റെ പേര് 'മുലധനം ശശി'യെന്നാണ്.
നാടകത്തിനെതിരേ മുസ്‌ലിംസംഘടകള്‍ രംഗത്തു വരരുത്. ഇത് ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. ഇതാണു മകളെ കൊല്ലുന്ന മുക്രിക്കു കൈയടിക്കുന്നവരുടെയും അതിനു ചൂട്ടുപിടിക്കുന്നവരുടെയും ന്യായം. നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുകയും സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന വിദ്യാലയത്തില്‍ തീര്‍ത്തും മതവിരുദ്ധമായ നാടകം അരങ്ങേറുമ്പോള്‍ അതിനു കൈയടിക്കുകയാണോ സംഘടനകള്‍ ചെയ്യേണ്ടത്.
ആവിഷ്‌കാരത്തിന്റെ ഉമ്മാക്കി കാട്ടിയാണ് എല്ലാവരും രംഗത്തു വരുന്നത്. ഈ ആവിഷ്‌കാര സ്വാതന്ത്ര്യം സൗകര്യാനുസരണം എടുത്തുപയോഗിക്കാനുള്ളതാണോ. ടി.പി ചന്ദ്രശേഖരനെ വെട്ടിത്തറച്ചു രക്തം ഊറ്റി കുടിച്ചപ്പോള്‍ ഇടതു ലിബറലുകളുടെ ഈ ആവിഷ്‌കാരബോധം മാളത്തിലായിരുന്നു. രാഷട്രീയമായി വിയോജിപ്പു പ്രക്രടിപ്പിക്കുന്ന കെ.കെ രമയുടെ വൈധവ്യത്തിന്റെ കണ്ണീര്‍ കണ്ട് ഉന്മത്തരാവുകയാണു സഖാക്കള്‍. വി.ടി ബല്‍റാം തങ്ങളുടെ രാഷട്രീയാചാര്യനെക്കുറിച്ച് അപ്രിയം പറഞ്ഞപ്പോള്‍ മുട്ട എറിയുകയും ഓഫിസ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തപ്പോഴും ഈ ആവിഷ്‌കാരം കണ്ടില്ല.
ജോണി ലുക്കോസുമായുള്ള ഭാഷാപോഷിണിയിലെ അഭിമുഖത്തില്‍ ഇ.എം.എസിനെക്കുറിച്ചു തന്റേതായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടതുപക്ഷ ബുദ്ധിജീവി പി.ഗോവിന്ദപ്പിള്ളയെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പാര്‍ട്ടി പുറത്താക്കിയിരുന്നു. 2003 ല്‍ ഇ.എം.എസ് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. ആ സമയത്തൊന്നും ഉയരാത്ത ആവിഷ്‌കാരബോധമാണ് ഇപ്പോള്‍ ഫണം വിടര്‍ത്തിയാടുന്നത്.
നിങ്ങള്‍ക്കു സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നാടകം കളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ വിയോജിപ്പുള്ളവര്‍ക്ക് ജനാധിപത്യമാര്‍ഗത്തില്‍ പ്രതിഷേധിക്കാനും അവകാശമുണ്ട്. സെക്രട്ടേറിയറ്റ് മുഴുവനും വളഞ്ഞു രാപ്പകല്‍ സമരം ചെയ്തവരാണു മേമുണ്ട സ്‌കൂളിനു മുന്നില്‍ നടന്നതു മതമൗലികവാദികളുടെ പ്രതിഷേധമാണെന്നു വിമര്‍ശിക്കുന്നത്.
കേരളത്തിന്റെ പുതിയ സാമൂഹികപ്രശ്‌നങ്ങളൊന്നു പോലും പരാമര്‍ശിക്കാതെ മാപ്പിളയെക്കുറിച്ചുള്ള പൊതുബോധത്തിന്റെ രസങ്ങളെയും വാര്‍പ്പുമാതൃകകളെയും ചേര്‍ത്തുവച്ചാണ് ഈ നാടകം ഒരുക്കിയിരിക്കുന്നത്. മാപ്പിളയും മുക്രിയും കോയയും നാലാംകെട്ടും തുടങ്ങിയ മാപ്പിളയെക്കുറിച്ചുള്ള സവര്‍ണനിര്‍വചനങ്ങളെ പുല്‍കുന്ന ഈ നാടകം തന്റെ കഥയെ വികൃതമാക്കിയതാണെന്ന് ഉണ്ണി ആര്‍ തന്നെ പറഞ്ഞിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago