ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് ഇരട്ടമുഖം: ഉമ്മന്‍ ചാണ്ടി
തൃക്കരിപ്പൂര്‍: ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് ഇരട്ട മുഖമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് എതിരാണെന്നു പ്രചരിപ്പിക്കുകയും കോണ്‍ഗ്രസിനു മുഖ്യ എതിരാളിയാവുകയും ചെയ്യുന്ന പ്രവണതയാണു സി.പി.എമ്മിന്റേത്. നാടുനീളെ ബി.ജെ.പിക്ക് എതിരായി വിളിച്ചു പറയുകയും കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ മത്സരിക്കുന്ന സ്ഥലത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന പ്രവണതയാണു സി.പി.എം സ്വീകരിക്കുന്നത്. സീതാറാം യച്ചൂരിയെ കോണ്‍ഗ്രസ് പിന്താങ്ങാമെന്ന് അറിയിച്ചിട്ടും കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്നു പറഞ്ഞത് അതിന്റെ ഉദാഹരണമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന് അധ്യക്ഷനായി.
മഹിളാ കോണ്‍ഗ്രസ് നേതാവ് സുമാ ബാലകൃഷ്ണന്, ഡി.സി.സി വൈസ്പ്രസിഡന്റുമാരായ പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് പെരിയ, കരിമ്പില്‍ കൃഷ്ണന്, കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി റഷീദ്, കെ.വി ഗംഗാധരന്, കെ ശ്രീധരന് മാസ്റ്റര്‍, ഇ. രാജേന്ദ്രന്, ധനജ്ഞയന്സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."