അപകടക്കൂട്ടില്‍ ഒന്‍പതു കുടുംബങ്ങള്‍
തളിപ്പറമ്പ്: ഒന്‍പതു കുടുംബങ്ങളിലായി മുപ്പതോളം പേര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേര്‍സ് കാലപ്പഴക്കത്താല്‍ തകര്‍ച്ചാ ഭീഷണിയില്‍. കെട്ടിടം നന്നാക്കാതെ ആളുകളെ താമസിപ്പിക്കരുതെന്ന അധികാരികളുടെ നിര്‍ദേശം ഉടമകള്‍ അനുസരിക്കാതായതോടെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് കുറുമാത്തൂര്‍ പഞ്ചായത്ത്.
ഇ.ടി.സി പൂമംഗലം റോഡില്‍ ചവനപ്പുഴ കുന്നിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിന് 45 വര്‍ഷത്തെ പഴക്കമുണ്ട്. ചോര്‍ന്നൊലിക്കുന്ന മുറികളും വൃത്തിഹീനമായ കക്കൂസുകളുമുള്ള കെട്ടിടത്തിന് ഭീമമായ വാടകയാണ് ഈടാക്കുന്നത്. പൂമംഗലം റോഡ് നവീകരണത്തിനു ശേഷം ഉയരത്തിലായ കെട്ടിടത്തില്‍ നിന്നു ചെറിയ കുട്ടികള്‍ താഴേക്കു വീണ് പലതവണ അപകടമുണ്ടായിട്ടുണ്ട്.
ഒന്‍പതു മുറികള്‍ നാലുപേരുടെ ഉടമസ്ഥതയിലാണുള്ളത്. പലതവണ ഇവരെ പഞ്ചായത്തിലേക്ക് വിളിപ്പിച്ചെങ്കിലും വന്നില്ലെന്ന് പഞ്ചായത്ത് അധികാരികള്‍ പറയുന്നു.
ചെറിയ സൗകര്യത്തില്‍ കൂടുതല്‍ ആളുകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്നത് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിനും തലവേദനയായിരിക്കുകയാണ്. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ദിവസങ്ങള്‍ ഇടവിട്ട് പരിസര ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് എത്താറുണ്ട്. ജനങ്ങളുടെ ജീവന്‍ പണയം വച്ച് ലാഭം കൊയ്യാന്‍ ഉടമകളെ അനുവദിക്കില്ലെന്ന് വാര്‍ഡ് ആംഗം ലക്ഷ്മണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."