അയോധ്യയില്‍ ശക്തമായ സുരക്ഷ തുടരുന്നു
ലഖ്‌നൗ: ബാബരി ഭൂമി തര്‍ക്ക കേസിന്റെ വിധി പ്രഖ്യാപിച്ച ശേഷം ഇന്നലെയും ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെ സമാധാന അന്തരീക്ഷമായിരുന്നു അയോധ്യയില്‍. നഗരത്തിലെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും ശക്തമായ പരിശോധനകള്‍ക്ക് ശേഷമാണ് കടത്തിവിടുന്നത്. താല്‍ക്കാലികമായുള്ള ക്ഷേത്രത്തിലെ സന്ദര്‍ശനം പുനരാരംഭിച്ചു. പൊതു ഗതാഗതം ആരംഭിക്കാത്തതിനാല്‍ ബാബരി പള്ളിയുടെ സ്ഥലത്ത് എത്തണമെങ്കില്‍ എട്ട് കി.മീ നടക്കണം. വാച്ചും പേനയും മൊബൈല്‍ ഫോണും കാമറയും സമീപത്തെ ചെക്ക് പോസ്റ്റിനപ്പുറം അനുവദിക്കില്ല. ഇവിടെ മൂന്ന് ചെക്ക് പോസ്റ്റുകളാണ് വിധി വരുന്നതിന്റെ മുന്‍പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറാക്കിയത്. സി.ആര്‍.പി.എഫിന്റെയും കമാന്‍ഡോകളുടെയും നിയന്ത്രണത്തിന് കീഴിലാണ് പ്രദേശം.
അതിനിടെ സമാധാനനില തുടരാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹിന്ദു മുസ്‌ലിം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സുപ്രിംകോടതി വിധിയെ മാനിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. പള്ളി തകര്‍ത്തതിന് പകരമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ട അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന്റെ യോഗം നവംബര്‍ 26ന് ചേരും. ബാബരി പള്ളി നിലനിന്നിരുന്ന 2.77 ഏക്കര്‍ സ്ഥലത്തിന് പകരമായി അയോധ്യയില്‍ മറ്റൊരു സ്ഥലത്ത് സ്ഥലം നല്‍കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നേരത്തെ നാളെ യോഗം ചേരാനായിരുന്ന വഖ്ഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്. പള്ളി നിര്‍മാണത്തിനായുള്ള അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു. ഭൂമി സ്വീകരിക്കാന്‍ പാടില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. കോടതിവിധി നിരസിക്കില്ലെന്ന് വഖ്ഫ് ബോര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിധിയില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."