കണ്ടശാങ്കടവ് ചീഫ് മിനിസ്റ്റേഴ്സ് ജലോത്സവത്തില്‍ 10 ചുണ്ടന് വള്ളങ്ങള്‍
മണലൂര്‍: തൃശൂര്‍ ജില്ലയിലെ പ്രധാന ജലോത്സവങ്ങളില്‍ ഒന്നായ കണ്ടശാങ്കടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കായി രണ്ടോണനാളില്‍ നടക്കുന്ന ജലമേളയില്‍ 10 ചുണ്ടന് വള്ളങ്ങള്‍ പങ്കെടുക്കും.
കണ്ടശാങ്കടവ് പന്തല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. മുരളി പെരുനെല്ലി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയതു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ് അധ്യക്ഷയായിരുന്നു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി, തള്ളികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി, അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബി ഹരിദാസ്, മണലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സദാനന്ദന്, റോബിന് വടക്കേത്തല, വി.ജി അശോകന്, വി.എന്‍ സുര്‍ജിത്ത്, കെ.വി വിനോദന്‍, കെ.ബി ജയറാം, ജനാര്ദ്ധനന് മണ്ണുമല്‍, വി.വി സജീന്ദ്രന്, സിന്ദു ശിവദാസ്, പി എന്‍ ധര്മ്മന്, വിജി ശശി, സജിത പ്രസാദ്, പി.ടി ജോണ്സണ്, എം.ആര് മോഹനന് എന്നിവര്‍ സംസാരിച്ചു. 501 അംഗ സംഘാടക സമിതിക്ക് രൂപം നല്കി. മുഖ്യരക്ഷാധികാരികളായി മന്ത്രിമാരായ എ.സി മൊയ്ദീന്, വി.എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ്,സി.എന്‍ ജയദേവന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ എന്നിവരും രക്ഷാധികാരിയായി മുരളി പെരുനെല്ലി എം.എല്‍.എ യും തീരുമാനിച്ചു.
ഭാരവാഹികളായി മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ് (ചെയര്‍ പേഴ്സണ്‍), വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി (ജനറല്‍ കണ്‍വീനര്‍), വി.ജി അശോകന് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."