വഞ്ചി നിര്‍മാണത്തിന്റെ പാരമ്പര്യം ഏനാമാവിലിന്ന് ഓര്‍മയാകുന്നു
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: കാലം തെളിയിച്ച വഞ്ചി നിര്‍മാണത്തിന്റെ പൈതൃകം ഏനാമാവിലിന്ന് ഓര്‍മയാകുന്നു. ജില്ലയിലെ പ്രമുഖ വഞ്ചി നിര്‍മാണ കേന്ദ്രമായിരുന്ന വഞ്ചിക്കടവിലപ്പോള്‍ വഞ്ചിപ്പണിപേരിനു മാത്രം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് വഞ്ചി കടവില്‍ നിറയെ പുതിയതും പഴയതുമായ വഞ്ചികളായിരുന്നു. ആവശ്യക്കാര്‍ കുറഞ്ഞതോടെ വഞ്ചി നിര്‍മാണ മേഖല പ്രതിസന്ധിയിലായി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മേഖലയില്‍ നിരവധി വഞ്ചി നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അവയെല്ലാം അടച്ചു പൂട്ടി. പടിഞ്ഞാറെത്തല പൊറിഞ്ചുവിന് മാത്രമാണ് ഇപ്പോള്‍ വഞ്ചിനിര്‍മാണ യൂനിറ്റുള്ളത്.നിര്‍മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പൊറിഞ്ചു പറഞ്ഞു.കോള്‍ പടവുകളില്‍ മുന്‍പ് കുറ്റി, മുള എന്നിവ ഉപയോഗിച്ച് ഓല വെച്ച് മാടിയായിരുന്നു വഴികളുണ്ടാക്കിയിരുന്നത്. കോള്‍ പടവുകളിലേക്ക് വഞ്ചികളിലായിരുന്നു മുളകളും മറ്റും കൊണ്ടു പോയിരുന്നത്. അക്കാലത്ത് വഞ്ചിയുടെ ഉപയോഗം കൂടുതലായിരുന്നു. പിന്നീട് വഴികള്‍ ബണ്ടുകളായി മാറിയപ്പോള്‍ കോള്‍ പടവുകളിലെ വഞ്ചിയുടെ ഉപയോഗം ഇല്ലാതായി. പണ്ടുകാലത്ത് കൊച്ചിയിയില്‍ നിന്നും പുഴയിലൂടെ ചരക്കുകള്‍ എത്തിയിരുന്നത് കണ്ട ശാംകടവിലായിരുന്നു. അവിടെ നിന്ന് വഞ്ചിയിലൂടെയാണ് ചരക്കുകള്‍ ഉള്‍ഗ്രാമങ്ങളിലേക്ക് എത്തിച്ചിരുന്നത്. അന്ന് വഞ്ചിക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.
എന്നാല്‍ ചരക്കുകള്‍ കൊണ്ടുവരുന്നതിന് റോഡ് ഗതാഗതം തിരഞ്ഞെടുത്തതോടെ വഞ്ചി നിര്‍മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലായി. പുഴയില്‍ നിന്ന് മണ്ണെടുപ്പ് നിരോധിച്ചതും പ്രതിസന്ധിയായി. ചേറെടുക്കല്‍, കക്ക വാരല്‍ എന്നിവ കുറഞ്ഞതും വഞ്ചി നിര്‍മാണ മേഖലയെ ബാധിച്ചു.
പുതിയ വഞ്ചി ചെറുത് നിര്‍മിക്കാന്‍ ഒന്നര ലക്ഷവും വലുതിന് മൂന്നര ലക്ഷവും വേണം. മരുത്, അയ്‌നി, മയിലെ ള്ള് എന്നീ മരങ്ങള്‍ ഉപയോഗിച്ചാണ് വഞ്ചി നിര്‍മിക്കുന്നത്.
മരത്തിന്റെ ഉയര്‍ന്ന വിലയും തൊഴിലാളികളുടെ അമിതകൂലിയും ഈ മേഖലയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വഞ്ചി നിര്‍മാണ മേഖലയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."