HOME
DETAILS

പ്രതിഷേധ സമരം: മുസ്ലിം ലീഗ് നേതാക്കളെ കോടതി വെറുതെ വിട്ടു

  
backup
November 27 2018 | 06:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b2%e0%b5%80

പൊന്നാനി: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതിഷേധ സമരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെ പൊന്നാനി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.
2007 ജൂലായ് 12ന് പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടയില്‍ മാരകായുധങ്ങളുമായി സംഘടിച്ച് സ്ഥലത്ത് ഡ്യൂട്ടി ചെയ്തിരുന്ന പൊലിസുകാര്‍ക്കെതിരേ അക്രമം നടത്തിയെന്നും സംഭവത്തില്‍ ഒരു പൊലിസുകാരന് സാരമായി പരിക്കേറ്റുവെന്നും ആരോപിച്ചാണ് പൊന്നാനി പൊലിസ് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം ഭാരവാഹികള്‍ക്കെതിരേ കേസെടുത്തത്. പതിനൊന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നേതാക്കളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി ഉണ്ടായത്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടായ പൊലിസ് അതിക്രമത്തെ ചോദ്യംചെയ്തതിന്റെ പേരിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനും മാര്‍ച്ചിനെ അഭിവാദ്യം ചെയ്യുന്നതിനും സ്ഥലത്തെത്തിയ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂര്‍, മുന്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ സലാം, പ്രമുഖ വാഗ്മിയും മുസ്‌ലിം ലീഗ് നേതാവുമായ സിദ്ധീഖലി രാങ്ങാട്ടൂര്‍, മുന്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഷാനവാസ് വെട്ടത്തൂര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി, മുന്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എ. സൈനുദ്ധീന്‍, മുന്‍ മണ്ഡലം ലീഗ് ട്രഷറര്‍ ടി.പി മുഹമ്മദ്, മുന്‍ മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറിയും നഗരസഭാ ഇടതു കൗണ്‍സിലറുമായ ഒ.ഒ ഷംസു എന്നീ നേതാക്കളെ പ്രതികളാക്കിയാണു പൊലിസ് കള്ളക്കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ജനപ്രതിനിധികളും പാര്‍ട്ടി ഭാരവാഹികളും എന്ന നിലയില്‍ പൊതുരംഗത്ത് സജീവമായി ഉണ്ടായിരുന്ന ഇവരെല്ലാം സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയതായും പൊലിസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് വേണ്ടി അഡ്വ. വി.ഐ.എം അഷ്‌റഫ് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  44 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago