അക്രമികള്‍ ലക്ഷ്യമിട്ടത് കുമ്മനത്തെ: ഒ.രാജഗോപാല്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫിസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഓഫിസില്‍ ഉണ്ടെന്നറിഞ്ഞാണ് അക്രമികള്‍ അവിടേക്കെത്തിയത്.
സര്‍ക്കാരിന്റെയും പൊലിസിന്റെയും പിന്തുണയോടെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശത്തുള്ളവര്‍ തന്നെയാണ് ബി.ജെ.പി ഓഫിസിനു നേരെ ആക്രമണം നടത്തിയത്. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്. അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് പൊലിസിന്റെ നിഷ്ക്രിയത്വമാണെന്നും രാജഗോപാല്‍ ആരോപിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖനെ ഇല്ലാതാക്കാനായിരുന്നു ആക്രമണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും ആരോപിച്ചു. അക്രമികളാരാണെന്ന് പകല്‍ പോലെ വ്യക്തമായ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോടിയേരി തയ്യാറാണോ എന്നും രമേശ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."