HOME
DETAILS
MAL
കടന്നല് കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരുക്ക്
backup
November 27 2018 | 07:11 AM
പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ കടന്നല് കുത്തേറ്റ് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ടങ്കാളി കാരളിക്കര ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലുണ്ടായിരുന്ന കടന്നല് കൂട് ഇളകിയതിനാലാണ് സമീപവാസികളായ അഞ്ചുപേര്‍ക്ക് കടന്നല് കുത്തേറ്റത്. പി.വി ബാലകൃഷ്ണന് (60), എം.കെ നാരായണന് (74), കാര്‍ത്യായനി (76), പലിയേരി ലത (50), പി. നയന (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ലതയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ കടന്നു പോകുന്ന റോഡിനരികിലെ കടന്നല് കൂട് ഇളകിയത് ജനങ്ങളെ ഏറെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."