HOME
DETAILS
MAL
തലക്കല്‍ ചന്തു അനുസ്മരണം; സര്‍ക്കാര്‍ അവഗണിച്ചെന്ന്
backup
November 27 2018 | 07:11 AM
മാനന്തവാടി: തലക്കല്‍ ചന്തുവിന്റെ ബലിദാനം സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നും തന്നെ സംഘടിപ്പിക്കാതെ അവഗണിച്ചതായി ആദിവാസി വികസന പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ആദിവാസി വിഭാഗത്തിലെ പോരാളിയായത് കൊണ്ട് മാത്രമാണ് ഈ അവഗണന കാണിച്ചിരിക്കുന്നത്.
ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ മുഴുവന്‍ ആദിവാസി വിഭാഗങ്ങളും പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തലക്കയ്ക്കല്‍ ചന്തു സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ നിട്ടമ്മാനി കുഞ്ഞിരാമന്, വെള്ളന് കാട്ടി മൂല, അമ്മു പഞ്ചാരക്കൊല്ലി, സോമ ശേഖരന് മാങ്കണി, കെ.കെ കുഞ്ഞിരാമന്, ബിബിന്‍ കൂടല്മല് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."