അല്‍ഫോണ്‍സാമ്മയുടെ അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി പതിനായിരങ്ങള്‍ക്ക് സായൂജ്യം
പാലാ: വി. അല്‍ഫോണ്‍സാമ്മയുടെ അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി പതിനായിരങ്ങള്‍ സായൂജ്യമടഞ്ഞു തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. ദൈവവിശ്വാസത്തിലുള്ള തീവ്രതയുടെ പ്രതീകമായി മാറിയ ഭാരതത്തിന്റെ പ്രഥമവിശുദ്ധയുടെ തീര്‍ഥാടനം ഭക്തര്‍ക്ക് അവിസ്മരണീയമായി. ആയിരക്കണക്കിന് വിശ്വാസികളാണ് നാടിന്റെ നാനാഭാഗത്തു നിന്ന് കനത്ത മഴയെ അവഗണിച്ച് അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടിയെത്തിയത്. നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനായും കബറിടത്തില്‍ വണങ്ങുന്നതിനായും നിരവധിയാളുകള്‍ മണിക്കൂറുകള്‍ വരികളില്‍ കാത്തു നിന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെ മുതല്‍ ആരാധനയ്ക്ക് തുടക്കമായി. തുടര്‍ച്ചയായി അല്‍ഫോന്‍സാ ചാ പ്പലില്‍ ആരാധനകള്‍ നടന്നു. ആയിരങ്ങളാണ് പ്രാര്‍ത്ഥനയിലും മറ്റും പങ്കുകൊള്ളാന്‍ എത്തിച്ചേര്‍ന്നത് . രാവിലെ
മുതല്‍ തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ചയപ്പം വിതരണം ചെയ്തു. 10.30 ഓടെ ആരംഭി ച്ച തിരുനാള്‍ റാസക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു ഉച്ചക്ക് 12ന് നടന്ന തിരുനാള്‍ ജപമാല പ്രദക്ഷിണത്തിന് ഫാ. തോമസ് ഓലിക്കല്‍, ഫാ.
സ്‌കറിയ വേകത്താനം, ഫാ. അലക്‌സ് പൈകട എന്നിവര്‍ നേതൃത്വം നല്‍കി. ആയിരക്കണക്കിന് വിശ്വാസികളാണ് ജപമാല പ്രദക്ഷിണ ത്തില്‍ പങ്കെടുത്തത്. മുത്തുക്കുടകളും കുരിശും കൊടിതോരണങ്ങളും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ഥനാ മന്ത്രങ്ങളുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കനത്ത വെയിലിനെയും ഇടക്കിടെയുള്ള മഴയെയും പോലും വകവെക്കാതെ പ്രദക്ഷിണത്തില്‍ പങ്കെടുത്തു തിരുനാളിന്റെ ഭാഗമായി ഭരണങ്ങാനം ടൗണില്‍ ഗതാഗതക്രമീകരണങ്ങളൊരുക്കി പൊലിസും, വളന്റിയര്‍ സേനകളും നടത്തിയ പ്രയത്‌നം ശ്രദ്ധേയമായിരുന്നു.
ബോധവല്‍ക്കരണ ക്ലാസ് നടത്തും തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 30ന് ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.
വൈകിട്ട് നാലിന് ലൈബ്രറി ഹാളില്‍ നടക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം വെള്ളൂര്‍ എസ്.ഐ കെ.ആര്‍ മോഹന്‍ദാസ് നിര്‍വഹിക്കും.
ലൈബ്രറി പ്രസിഡന്റ് ജി രാധാകൃഷ്ണന്‍ അധ്യക്ഷനാകും.
യോഗത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.യു ജോസ് ക്ലാസ് നയിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി, ലൈബ്രറി സെക്രട്ടറി ഒ.കെ മോഹനന്‍, സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."