മെഡിക്കല്‍ കോളജ് കോഴ:കേന്ദ്ര ആരോഗ്യമന്ത്രി രാജിവയ്ക്കണം: ചെന്നിത്തല
കോട്ടയം: മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നന്ദ രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരം കോടിയുടെ മെഡിക്കല്‍ കോളജ് കോഴ ഈ രംഗത്തെ വന്‍അഴിമതിയുടെ ചൂണ്ടുപലക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു .മെഡിക്കല്‍ കോളജ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് താന്‍ സുപ്രീംകോടതിയെ സമീപിക്കും . ലോധ കമ്മിറ്റിക്കു പകരം പുതിയ കമ്മിറ്റി ചുമതലയെടുക്കുന്നതിന് മുമ്പ്് മെയ്് 15 മുതല്‍ 31 യുളള കാലഘട്ടത്തില്‍ എഴുപത് മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി നല്‍കിയത്്. ഇത്് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. അന്വേഷണം നടന്നാല്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ അഴിമതിയായി മാറും ഇത്്.
കോവളം കൊട്ടാരം, മെഡിക്കല്‍ കോഴ വിവാദങ്ങള്‍ മറയ്്്ക്കാനാണോ തിരുവനന്തപുരത്തെ സംഭവങ്ങള്‍ എന്ന് സംശയമുണ്ട്്്്.തിരുവനന്തപുരത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നു.കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും തിരുവനന്തപുരത്തെ കണ്ണൂര്‍ ആക്കാന്‍ ശ്രമിക്കുന്നു .അക്രമം നടക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നു.ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. മുഴുവന്‍ അക്രമികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന തിരുവനന്തപുരത്തെ ക്രമസമാധാനം പാലിക്കാന്‍ കഴിയാത്തത്് ഭരണപരാജയമാണ്. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. അക്രമംഅടിച്ചമര്‍ത്തുന്നതിന് മുഖം നോക്കാതെ നടപടിയെടുക്കണം.കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറാനുളള നീക്കം യുഡിഎഫ് കാലത്ത് നടന്നുവെന്ന്് പറഞ്ഞ്് ബഹളം വച്ചവര്‍ ഇപ്പോള്‍ അത് നടപ്പാക്കിയിരിക്കുന്നു. യുഡിഎഫ് എന്തു ചെയ്താലും ക്രമക്കേടും എല്‍ഡിഎഫ് ചെയ്താല്‍ പരിശുദ്ധവും എന്നതാണ് സമീപനം. ഇക്കാര്യത്തില്‍ നിയമനിര്‍മാണം അടക്കമുളള വഴികള്‍ സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
അത്് തേടിയില്ല. മൂന്നാര്‍ അസിസ്റ്റന്റ് കലക്ടര്‍ ശ്രീറാമിനെ മാറ്റിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാനില്ല. പരസ്യം കൊടുക്കേണ്ട അവസ്ഥയിലാണ് ഇന്ന്്്. എം.വിന്‍സെന്റ് എംഎല്‍എയുടെ കേസില്‍ ഗൂഢാലോചനയുണ്ട്്്്. ഇത് പുറത്തുവരും. വിന്‍സന്റ് തെറ്റു ചെയ്തിട്ടില്ലെന്നാണ് ഞങ്ങളുടെ അന്വേഷണണത്തില്‍ വ്യക്തമായത്്. ജനതാദള്‍ (യു) യുഡിഎഫിന്റെ ഭാഗമാണ്. അവര്‍ വി്ട്ടുപോകുമെന്ന്് കരുതുന്നില്ല. അക്കാര്യം വീരേന്ദ്രകുമാര്‍ വ്യക്തമാക്കി കഴിഞ്ഞു. യുഡിഎഫ് വിട്ട പാര്‍ട്ടികള്‍ ഇടതുമുന്നണിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. മാണിഗ്രൂപ്പിനെ ആ വിഭാഗത്തില്‍ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."