കോവളം കൊട്ടാരത്തിന്റെ മറവില്‍ ഭൂമി കുംഭകോണം: പി.സി.ജോര്‍ജ്
കോട്ടയം: കോവളം കൊട്ടാരം രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ തന്ത്രപ്രധാനമായ 43 ഏക്കര്‍ കടല്‍ത്തീര ഭൂമികുംഭകോണമാണ് ലക്ഷ്യമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് ആരോപിച്ചു.
സുപ്രിം കോടതിയിലടക്കം ഈ വ്യവസായ ഗ്രൂപ്പ് കൊട്ടരക്കെട്ടിടത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല.കൊട്ടാരമിരിക്കുന്നതിനു ചുറ്റുമുള്ള ഭൂമിയില്‍ നിയമപരമായ പൂര്‍ണ്ണ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ആര്‍.പി ഗ്രൂപ്പിന് വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.പ്രകൃതിദത്ത തുറമുഖമെന്ന നിലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങളിലൊന്നായി മാറുന്ന വിഴിഞ്ഞം പോര്‍ട്ടിന് ഒരുവിളിപ്പാടകലെയാണ് ഈ ഭൂമിയെന്നത് സര്‍ക്കാര്‍ നടപടിയുടെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
വലിയ തോതില്‍ കോഴപ്പണം ഇതിനായി ഒഴുകിയിട്ടുണ്ട്.അല്‍പ്പ ദിവസങ്ങള്‍ക്കകം കൊട്ടാരക്കെട്ടിടം ആര്‍.പി.ഗ്രൂപ്പ് സര്‍ക്കാരിനു കൈമാറും.കൊട്ടാരം തിരികെ പിടിച്ചെന്ന പ്രചാരണവും സര്‍ക്കാര്‍ ചിലവില്‍ നടത്തും.അതിന്റെ മറവില്‍ ഒരു സെന്റിന് കോടികള്‍ വിലമതിക്കുന്ന 43 ഏക്കര്‍ കടല്‍ത്തീരം ആര്‍.പി.ഗ്രൂപ്പിന് സ്വന്തമാകും.ഇതാണ് മുഖ്യമന്ത്രിയുടെ കാര്‍മ്മികതയില്‍ നടക്കുന്ന കോവളം കൊട്ടാര കൈമാറ്റ തീരുമാനത്തിന്റെ യാഥാര്‍ഥ്യം.
ഇതിനെതിരേ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കോവളം കൊട്ടാര കൈമാറ്റത്തിനു പിന്നിലെ ഭൂമിതട്ടിപ്പ് ശ്രമങ്ങള്‍ തുറന്നു കാട്ടാന്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും കേരള ജനപക്ഷം ഭൂ അവകാശ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."