മാളയില്‍ മുദ്രപത്രങ്ങള്‍ ലഭിക്കുന്നില്ല: ജനങ്ങള്‍ ദുരിതത്തില്‍
മാള: 500 രൂപയില്‍ താഴെ വിലയുള്ള മുദ്രപത്രങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. മാളയടക്കമുള്ളയിടങ്ങളിലും ടൗണുകളിലും രജിസ്ട്രഷന്‍ ഓഫിസുകളിലുമടക്കം എവിടേയും ചെറിയ തുകക്കുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ല.
ആഴ്ചകള്‍ പലതായി ചെറിയ തുകക്കുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാതായിട്ട്. പൊയ്യയില്‍ ഒരാഴ്ച മുന്‍പ് വരെ ലഭ്യമായിരുന്നെങ്കിലും അവിടേയും ഈയാഴ്ച മുദ്രപത്രങ്ങള്‍ ലഭ്യമായിട്ടില്ല.
500ന് മുകളിലുള്ള മുദ്രപത്രങ്ങള്‍ മാത്രമാണ് എവിടേയുമുള്ളത്. പ്രളയത്തെ തുടര്‍ന്നുള്ള വീട് നിര്‍മാണത്തിനും മറ്റും എഗ്രിമെന്റ് എഴുതാനായി 50 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യമായി വരുന്നത്. കരാറുകളെഴുതാന്‍ നൂറുരൂപയുടെ ഗുണിതങ്ങളായുള്ള മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്.
ജന സര്‍ട്ടിഫിക്കറ്റുകള്‍ക്കും മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമടക്കം വിവിധാവശ്യങ്ങള്‍ക്ക് 50 രൂപയുടെ മുദ്രപത്രങ്ങളാണുപയോഗിക്കുന്നത്.
ആഴ്ചകള്‍ പലതായി ഇത്തരം ആവശ്യങ്ങള്‍ നടക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ നടത്താനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണെങ്ങും കാണുന്നത്. രജിസ്‌ട്രേഷന്‍ ഓഫിസുകളിലും മുദ്രപത്രങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും നിത്യേനയെന്നോണം കയറിയിറങ്ങുകയാണ് ജനങ്ങള്‍. പലരും പണിക്ക് പോകാതെയാണ് മുദ്രപത്രങ്ങള്‍ വാങ്ങാനായി പലയിടങ്ങളിലായി നടക്കുന്നത്.
പണി നഷ്ടമാകുന്നത് കൂടാതെ ഇന്ധന നഷ്ടവും പണച്ചിലവും നഷ്ടമാകുകയാണ്. പലയാവര്‍ത്തി നടന്നതിന് ശേഷം 500 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങി കാര്യങ്ങള്‍ നടത്തേണ്ട ദുരവസ്ഥയിലാണ് ജനങ്ങള്‍.
50 രൂപയുടെ മുദ്രപത്രങ്ങള്‍ക്ക് പകരം 500 രൂപയുടെ മുദ്രപത്രം വാങ്ങേണ്ടയവസ്ഥയാണ് ജനങ്ങള്‍ക്ക്.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് 500 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ യഥേഷ്ടം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളില്‍ നിന്നും ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."