HOME
DETAILS
MAL
പുഴ നീന്തിക്കടക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ കാണാതായി
backup
July 28 2017 | 19:07 PM
ഏലൂര്‍: ചേരാനല്ലൂര്‍ ഫെറിയില്‍ നിന്ന് ഏലൂര്‍ ഫെറിയിലേക്ക് പുഴ നീന്തിക്കടക്കാന്‍ ശ്രമിച്ച അസാം യുവാവിനെ കാണാതായി. ഏലൂര്‍ ചൗക്കയില് വാടകയ്ക്ക് താമസിക്കുന്ന അബിജൂര് റഹ്മാനെ (32)യാണ് വെള്ളിയാഴ്ച രാവിലെ ആറരയോടെ കാണാതായത്. ചേരാനല്ലൂര്‍ ഫെറിക്ക് സമീപമുള്ള സ്ഥലത്ത് വ്യാഴാഴ്ച സിനിമ ഷൂട്ടിങുണ്ടായിരുന്നു. അബിജൂര് റഹ്മാനും മറ്റ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളും ഷൂട്ടിംഗ് കാര്‍ക്കൊപ്പം കൂടിയിരുന്നു. രാത്രിയിലും അവര്‍ക്കൊപ്പമായിരുന്നു. ഇവിടെ നിന്ന് താമസ സ്ഥലത്ത് പോയി തിരിച്ച് വരുന്നതിനാണ് പുഴ നീന്തിയത്. ഇയാളുടെ ചെരിപ്പും മറ്റും ചേരാനല്ലൂര്‍ ഫെറിക്ക് സമീപം കണ്ടെത്തി. ഏലൂര്‍ ഫയര്‍ ആന്റ് റസ്ക്യൂ ജീവനക്കാരെത്തി പുഴയില്‍ വിവിധയിടങ്ങളില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."