HOME
DETAILS

വിഭാഗീയത രൂക്ഷമായി; പട്ടണക്കാട് കോണ്‍ഗ്രസില്‍ സമാന്തര മണ്ഡലം കമ്മിറ്റി

  
backup
July 28 2017 | 19:07 PM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f

തുറവൂര്‍: പട്ടണക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ വിഭാഗിയത രൂക്ഷമായി. മണ്ഡലം കമ്മിറ്റിയില്‍ ഏകാധിപത്യ പ്രവണതയാണ് നടക്കുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രത്യേക സമ്മേളനം നടത്തി സമാന്തര മണ്ഡലം കമ്മിറ്റിക്ക് രൂപം നല്‍കി. സമ്മേളനത്തില്‍ മണ്ഡലം നേതൃത്വത്തിനെതിരേയും ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ചര്‍ച്ചകളൊന്നും നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നായിരുന്നു വിമര്‍ശനം.
പട്ടണക്കാട് സഹകരണ ബാങ്കിലും ഗ്രാമ പഞ്ചായത്തിലും ഉണ്ടായ തിരിച്ചടികള്‍ക്ക് ഏകാധിപത്യ തീരുമാനങ്ങളാണ് കാരണമെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. നിലവില്‍ പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സമ്മേളനം ആരോപിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാതെയുള്ള തീരുമാനങ്ങളെ ജില്ലാ നേതൃത്വത്തിലെ ചിലരുടെ പിന്തുണയിലാണ് അടിച്ചേല്‍പിക്കുന്നതെന്നും ഇതിന് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടാണ് സമാന്തര കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുള്ളത്. സി.ആര്‍ സതീശന്‍ പ്രസിഡന്റായി അന്‍പതംഗ കമ്മിറ്റിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
നിലവില്‍ മണ്ഡലം കമ്മിറ്റിയിലെ ഭാരവാഹികളെയെല്ലാം സമാന്തര കമ്മിറ്റിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. എ-ഗ്രൂപ്പിന്റെ നേതൃത്യത്തിലായിരുന്നു സമ്മേളനമെങ്കിലും ഐ-ഗ്രൂപ്പിലെ ഒരു വിഭാഗവും പങ്കെടുത്തു. വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റ്റി.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആര്‍.സതീശന്‍ അധ്യക്ഷനായി. കെ. ഡി.ജയരാജ്, കെ.മാധവന്‍, വി.എം. ധര്‍മ്മജന്‍, കെ.എം.ബഷീര്‍, എ.പി ജോസഫ്, എസ്.ശിവന്‍കുട്ടി, എന്‍.ജെ. സൈറസ് സംസാരിച്ചു. എന്നാല്‍, ഇത്തരത്തിലൊരു സമ്മേളനത്തെക്കുറിച്ചൊ, സമാന്തര കമ്മിറ്റിയെ കുറിച്ചോ അറിയില്ലെന്ന് പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഏ.കെ ജയപാല്‍ പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago